മനം കവർന്ന് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മദീന പാഷൻ 2024
text_fieldsമനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച മദീന പാഷൻ ശ്രദ്ധേയമായി. രണ്ടു സെഷനുകളിലായി നടന്ന മദീന പാഷന്റെ ആദ്യ സെഷനിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത 180ൽ പരം വരുന്ന അംഗങ്ങൾ പങ്കെടുത്തു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ച സെഷനിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ്ഫക്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടന കർമം നിർവഹിച്ചു. മുഖ്യാതിഥി എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ഇസ്തിഖാമ കൺവീനർ മുജ്തബ ഫൈസി ആനക്കര മദ്ഹു റസൂൽ പ്രാഷണം നടത്തി.
പ്രവാചകരുടെ ഹൃദയഹാരിയായ ജീവചരിത്രം വളരെ മനോഹരമായ രീതിയിൽ മുഖ്യാതിഥി സദസ്സിന് വിവരിച്ചു നൽകി. ഓരോ വ്യക്തിയുടെ ജീവിതത്തിലും അനന്യ മനോഹരമായ പ്രവാചക മാതൃകകൾ പ്രസരിപ്പിച്ചു മദീന ഒരു വികാരമായി പുതുതലമുറക്ക് പകർന്നു നൽകണമെന്ന് മുജ്തബ ഫൈസി ആനക്കര സദസ്സിനെ ഉണർത്തി. മദീന പാഷൻ അമീർ അഷറഫ് അൻവരി പരിപാടി നിയന്ത്രിച്ചു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വൈസ് പ്രസിഡന്റ് സജീർ പന്തക്കൽ ആമുഖ ഭാഷണവും ജോ. സെക്രട്ടറി ഷാജഹാൻ സ്വാഗതവും ജോ. സെക്രട്ടറി അഹമ്മദ് മുനീർ നന്ദിയും പറഞ്ഞു. സമാപന സെഷനായ മദീനാ പാഷന്റെ പൊതു സമ്മേളനവും ഏറെ ശ്രദ്ധേയമായി. -"മുഹമ്മദ് നബി (സ്വ) പ്രകൃതവും പ്രഭാവവും-" എന്ന പ്രമേയത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയ സെഷനിൽ ഫക്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനവും മുജ്തബ ഫൈസി ആനക്കര പ്രമേയ പ്രഭാഷണവും നടത്തി.
സമസ്ത കേന്ദ്ര വർക്കിങ് പ്രസിഡന്റ് വി.കെ കുഞ്ഞഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റുമാരായ സയ്യിദ് യാസർ ജിഫ്രി തങ്ങൾ, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, ഹാഫിള് ഷറഫുദ്ദീൻ മൗലവി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, ജോയന്റ് സെക്രട്ടറി കെ.എം.എസ് മൗലവി, ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ബഷീർ ദാരിമി, സമസ്ത ബഹ്റൈൻ വിവിധ ഏരിയ നേതാക്കൾ, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ഭാരവാഹികൾ, ഉസ്താദുമാർ, എസ്.കെ.എസ്.എസ്.എഫ് കൺവീനർമാർ, വിഖായ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് ചോലക്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ജോ. സെക്രട്ടറി മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.