യാത്രക്കാർക്ക് സ്നേഹവിഭവം സമ്മാനിച്ച് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വിഖായ ടെന്റ്
text_fieldsയാത്രക്കാർക്കുള്ള ഇഫ്താർ വിഭവങ്ങൾ നൽകുന്ന എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വിഖായ അംഗങ്ങൾ
മനാമ: നോമ്പുതുറക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ പ്രയാസപ്പെടുന്നവർ, ബസ്, മറ്റ് വാഹന യാത്രക്കാർ, കാൽ നടയാത്രക്കാർ എന്നിവർക്ക് വളരെ ആശ്വാസമാവുകയാണ് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഇഫ്ത്താർ ടെന്റ്.
ഈത്തപ്പഴം, ഫ്രൂട്സ്, വെള്ളവുമടങ്ങുന്ന ക്യാപിറ്റൽ ഗവർണറേറ്റിന്റെ ഭക്ഷണ കിറ്റാണ് നൽകി വരുന്നത്. ഇഫ്ത്താർ കിറ്റ് വിതരണോദ്ഘാടനം ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അബ്ദുൽ വാഹിദ് അൽ കറാത്ത നിർവഹിച്ചു.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ, എസ്.എം. അബ്ദുൽ വാഹിദ്, വി.കെ. കുഞ്ഞഹമദ് ഹാജി, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, വൈസ് പ്രസിഡന്റ് സജീർ പന്തക്കൽ, ജോയന്റ് സെക്രട്ടറി അഹമ്മദ് മുനീർ, റാഷിദ് കക്കട്ടിൽ, ഓർഗനൈസിങ് സെക്രട്ടറി മോനു മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു. റാഷിദ്, ഷെമീർ, നിയാസ്, ജസീർവാരം എന്നി വിഖായ അംഗങ്ങൾ വിതരണങ്ങൾക്ക് നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ സമസ്തയുടെ വിവിധ ഏരിയകളിൽ കൺവീനർമാരുടെ നേതൃത്വത്തിൽ ഇഫ്താർ ടെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.