എസ്.കെ.എസ്.എസ്.എഫ് വിഖായ ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ: എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധസേവന വിഭാഗമായ വിഖായയുടെ സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ കേന്ദ്ര മദ്റസ ഓഡിറ്റോറിയത്തിൽ വിഖായസംഗമം സംഘടിപ്പിച്ചു.
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് പതാക ഉയർത്തി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് ഉമൈർ വടകര അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഉസ്താദ് ഹാഫിള് ഷറഫുദ്ദീൻ വിഖായ സന്ദേശവും മൗലിദ് സദസ്സിന് നേതൃത്വവും നൽകി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് വിഖായ അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.
ആതുര സേവനവിഭാഗമായ സഹചാരി സെൻട്രൽ വഴി നടന്നുകൊണ്ടിരിക്കുന്ന നിർധന രോഗികൾക്കുള്ള വീൽചെയറും മരുന്ന് വിതരണവും രക്തദാന ക്യാമ്പും മറ്റ് സന്നദ്ധ സേവന പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും സദസ്സിനെ ഓർഗനൈസിങ് സെകട്ടറി നവാസ് കുണ്ടറ പരിചയപ്പെടുത്തി. സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റ് യാസർ ജിഫ്രി തങ്ങൾ, മുസ്തഫ കളത്തിൽ, ഫാസിൽ വാഫി തുടങ്ങിയവർ സംസാരിച്ചു.ജംഇയ്യതുൽ മുഅല്ലിമീൻ സെക്രട്ടറി ശംസുദ്ദീൻ ഫൈസി എസ്.കെ.എസ്.എസ്.എഫ് ജോയൻറ് സെക്രട്ടറി മോനു മുഹമ്മദ്, അബ്ദുൽ കരീം, കാസിം മുസ്ലിയാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും ട്രഷറർ സജീർ പന്തക്കൽ നന്ദിയും പറഞ്ഞു. മദീനാ പാഷൻ ഒക്ടോബർ 27ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.