എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ജനുവരി 31ന്
text_fieldsഎസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഫ്ലാഗ് ഓഫ് ചെയ്യുന്നു
മനാമ: എസ്.കെ.എസ്.എസ്.എഫ് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യജാലിക ബഹ്റൈനിലും വിപുലമായി നടത്താൻ ബഹ്റൈൻ ഘടകം തീരുമാനിച്ചു.
ബഹ്റൈനിൽ ജനുവരി 31ന് നടക്കുന്ന മനുഷ്യജാലികയിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ മുഖ്യാതിഥിയായി പങ്കെടുക്കും. മനുഷ്യജാലികയുടെ പ്രചാരണാർഥം ഏരിയകളിൽ കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന ജാലിക പ്രയാണത്തിന്റെ ഫ്ലാഗ് ഓഫ് കർമം സമസ്ത ഹൂറ ഏരിയ സംഘടിപ്പിക്കുന്ന അഹ്ലൻ റമദാനിന്റെ സ്വാഗതസംഘ രൂപവത്കരണ ചടങ്ങിൽ വെച്ച് സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറക്ക് ഫ്ലാഗ് കൈമാറിക്കൊണ്ട് നിർവഹിച്ചു.
സമസ്ത ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, സമസ്ത ഓർഗനൈസ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, മനുഷ്യ ജാലിക സ്വാഗത സംഘം ചെയർമാൻ അശ്റഫ് അൻവരി, എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് സജീർ പന്തക്കൽ, ജോയന്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, മുഹമ്മദ്, റാഷിദ് കക്കട്ടിൽ തുടങ്ങി സമസ്ത കേന്ദ്ര ഏരിയ നേതാക്കളും സന്നിഹിതരായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ഏരിയകൾ കേന്ദ്രീകരിച്ചുകൊണ്ട് ജാലിക പ്രയാണ യാത്ര സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.