എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക സ്വാഗതസംഘം
text_fieldsമനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ' പ്രമേയത്തിൽ ജനുവരി 28ന് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ സ്വാഗതസംഘം രൂപവത്കരിച്ചു. 50 അംഗ കമ്മിറ്റിയാണ് നിലവിൽവന്നത്. വെള്ളിയാഴ്ച ഉച്ച രണ്ടിന് ഓൺലൈൻ സൂം ആപ്ലിക്കേഷൻ വഴിയാണ് ഈ വർഷത്തെ മനുഷ്യജാലിക ക്രമീകരിച്ചിരിക്കുന്നത്. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മനുഷ്യജാലിക സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റും സാഹിത്യകാരനുമായ കെ.പി. രാമനുണ്ണി വിശിഷ്ടാതിഥിയായി പങ്കെടുക്കും. സംസ്ഥാന ട്രഷറർ റശീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും കേന്ദ്ര-ഏരിയ നേതാക്കൾക്കു പുറമെ ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.