എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര്യ ചത്വരം സംഘടിപ്പിച്ചു
text_fieldsമനാമ: ഇന്ത്യയുടെ 78ാമത് സ്വാതന്ത്യദിനാഘോഷം സ്വാതന്ത്ര്യ ചത്വരം എന്ന ശീർഷകത്തിൽ ‘മതേതരത്വം ഇന്ത്യയുടെ മതം’ എന്ന പ്രമേയത്തേ ആസ്പദമാക്കി വ്യത്യസ്തങ്ങളായ പരിപാടികളോടെ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ആഘോഷിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
രാജ്യസ്നേഹത്തിന്റെ ഉന്നതമായ ഗുണപാഠങ്ങൾ വരുംതലമുറക്ക് പകർന്നുനൽകാൻ നാം തയാറാവണം എന്ന് ഉദ്ഘാടന ഭാഷണത്തിൽ സൂചിപ്പിച്ചു. അബ്ദുൽ റസ്സാഖ് ഫൈസി ചെമ്മാട് പ്രമേയ പ്രഭാഷണം നടത്തി.
മതേരത്വ മൂല്യങ്ങൾ കാത്തുസൂക്ഷിച്ച പൂർവകാല ചരിത്രത്തിലെ ഹൃദയഹാരിയായ മുഹൂർത്തങ്ങൾ സദസ്സിന് മുമ്പാകെ വിശദീകരിക്കുകയും, വ്യത്യസ്തങ്ങളായ മതങ്ങളിൽ ജീവിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തവർ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച മതേതരത്വ മൂല്യങ്ങളുടെ ചരിത്ര പശ്ചാത്തലങ്ങൾ പ്രമേയ പ്രഭാഷകൻ സദസ്സിന് വിവരിച്ചുകൊടുത്തു.
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, ജംഇയ്യതുൽ മുഅല്ലിമീൻ സെക്രട്ടറി ബശീർ ദാരിമി എന്നിവർ സംസാരിച്ചു. സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റ് ശഹീം ദാരിമിയും മീഡിയ കൺവീനർ ജസീർ വാരവും ചേർന്ന് ആലപിച്ച ദേശീയോദ്ഗ്രഥന ഗാനം സദസ്സിന് ഉണർവേകി.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വൈസ് പ്രസിഡന്റ് നിഷാൻ ബാഖവി അധ്യക്ഷത വഹിച്ച ചടങ്ങിൽ സമസ്ത ബഹ്റൈൻ കേന്ദ്ര വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ദീൻ മൗലവി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, കെ.എൻ.എസ് മൗലവി തുടങ്ങി സമസ്തയുടെ കേന്ദ്ര, ഏരിയ ഭാരവാഹികളും റേഞ്ച് ജംഇയ്യതുൽ മുഅല്ലിമിന്റെ ഉസ്താദുമാരും കോഓഡിനേറ്റർമാരും എസ്.കെ.എസ്.എസ്.എഫ് കൺവീനർമാരും വിഖായ അംഗങ്ങളും സന്നിഹിതരായിരുന്നു. എസ്.കെ.എസ്.എസ്.എഫ് മുൻ പ്രസിഡന്റ് അശ്റഫ് അൻവരി ആമുഖ ഭാഷണം നടത്തി.
എസ്.കെ.എസ്.എസ്.എഫ് ആക്ടിങ് സെക്രട്ടറി ഷാജഹാൻ കടലായി സ്വാഗതവും, വൈസ് പ്രസിഡന്റ് സജീർ പന്തക്കൽ പ്രതിജ്ഞയും ജോ. സെക്രട്ടറി റാഷിദ് കക്കട്ടിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.