എസ്.കെ.എസ്.എസ്.എഫ് ‘മതം മധുരമാണ്’ കാമ്പയിൻ സംഘടിപ്പിച്ചു
text_fieldsമനാമ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിവരുന്ന ‘മതം മധുരമാണ്’ കാമ്പയിൻ ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മതം വിശ്വസിക്കുന്നവർക്ക് മധുരമാണെന്നും മതത്തെ ചേർത്തുപിടിക്കുന്നവർക്ക് ജീവിതം ആസ്വാദനമാണെന്നും സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ തങ്ങൾ ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.
ചതിക്കുഴികൾ തിരിച്ചറിഞ്ഞ് പ്രവാചക ജീവിതമാതൃക പിൻപറ്റി ജീവിക്കാൻ വഴിതെറ്റുന്ന ഇളം തലമുറക്ക് കഴിയണമെന്നും അവർക്കാണ് മതത്തിന്റെ മാധുര്യം നുകരുവാൻ കഴിയുകയുള്ളൂവെന്നും പ്രമേയ പ്രഭാഷണം നടത്തിയ, പ്രമുഖ പണ്ഡിതനും നന്തി ദാറുസ്സലാം എഡ്യു വില്ലേജ് ഇസ്ലാമിക് തത്ത്വശാസ്ത്ര പണ്ഡിതനും, ജ്യോതിശാസ്ത്ര പ്രഫസറുമായ ഉസ്താദ് ശുഹൈബുൽ ഹൈത്തമി പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ്. ബഹ്റൈൻ വൈസ് പ്രസിഡന്റ് നിഷാൻ ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, കെ.എം.സി.സി ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.
സമസ്ത കേരള ജം ഇയ്യതുൽ മുഅല്ലിമീൻ ബഹ്റൈൻ റെയിഞ്ച് പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ, സെക്രട്ടറി ബഷീർ ദാരിമി, സമസ്ത ബഹ്റൈൻ ട്രഷറർ നൗഷാദ് എസ്.കെ, വൈസ് പ്രസിഡന്റുമാരായ ഹാഫിള് ഷറഫുദ്ദീൻ, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, ശഹിം ദാരിമി, അലി ഫൈസി, ബഹ്റൈൻ കെ.എം.സി.സി കേന്ദ്ര നേതാക്കളായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഒ.കെ. കാസിം, സമസ്ത ബഹ്റൈൻ കോഓഡിനേറ്റർ അഷ്റഫ് അൻവരി, എസ്.കെ.എസ്.എസ്.എഫ് വർക്കിങ് പ്രസിഡന്റ് സജീർ പന്തക്കൽ, ട്രഷറർ ഉമൈർ വടകര, ജോ. സെക്രട്ടറി അഹമ്മദ് മുനീർ, റാഷിദ് കക്കട്ടിൽ, മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മീഡിയ കൺവീനർ ജസീർ വാരം, മനാമ ഏരിയ കൺവീനർമാരായ ഷബീർ, നൗഷാദ്, ഫൈറൂസ്, അഷറഫ്, റാഷിദ്, വി.െക മദ്റസ ഭാരവാഹികളായ അബ്ദുൽ റഹൂഫ്, ജബ്ബാർ, റഫീഖ്, സ്വാലിഹ്, സക്കീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
എസ്.കെ.എസ്.എസ്.എഫ്. ബഹ്റൈൻ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ജോ. സെക്രട്ടറി ഷാജഹാൻ കടലായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.