ആരോഗ്യകേന്ദ്രങ്ങളിൽ ലഘുഭക്ഷണ ശാലകൾ വരുന്നു
text_fieldsമനാമ: ബഹ്റൈനിലെ ആരോഗ്യകേന്ദ്രങ്ങളിൽ ലഘുഭക്ഷണ ശാലകൾ തുറക്കാൻ ആരോഗ്യ മന്ത്രാലയം. ലഘുഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന 13 പുതിയ കഫറ്റീരിയകൾ തുറക്കാൻ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു. രോഗികൾക്കും സന്ദർശകർക്കും വളരെ സൗകര്യപ്രദമാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ തീരുമാനം.
നിലവിൽ പല ഹെൽത്ത് സെന്ററുകൾക്കും സമീപം മികച്ച ഭക്ഷണശാലകളില്ല. നഗരങ്ങളിലല്ലാതെ നിരവധി ആരോഗ്യകേന്ദ്രങ്ങളുണ്ട്. ഇവിടെ എത്തിച്ചേരുന്ന രോഗികൾക്ക് ആരോഗ്യകേന്ദ്രത്തോട് ചേർന്ന് നിൽക്കുന്ന ലഘുഭക്ഷണശാലകൾ പ്രയോജനം ചെയ്യും.
നാല് ഗവർണറേറ്റുകളിലായി വിവിധ ഹെൽത്ത് സെന്ററുകളിലായി 13 കഫറ്റീരിയകൾ വാടകക്കെടുക്കുന്നതിന് ആരോഗ്യമന്ത്രാലയം ടെൻഡർ നൽകിയിട്ടുണ്ട്. കഫറ്റീരിയകൾ ദിവസവും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.