പ്രവാസി സൗഹൃദം നിലനിർത്താൻ ആഹ്വാനംചെയ്ത് സാമൂഹിക പ്രവർത്തക സംഗമം
text_fieldsമനാമ: സൗഹൃദത്തിന്റെ മണ്ണിലും മനസ്സിലും വിദ്വേഷത്തിന്റെ വിഷ വിത്ത് പാകി മുളപ്പിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒത്തുകൂടലുകളുടെ പ്രസക്തിയെ ഓർമിപ്പിച്ച് ബഹ്റൈനിലെ പ്രവാസി സാമൂഹിക സാംസ്കാരിക രംഗത്തെ നേതാക്കൾ സ്നേഹ സൗഹൃദ സന്ദേശം കൈമാറി ഇരിക്കുന്നത് അഭിനന്ദനാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു പ്രവാസി വെൽഫെയർ സിഞ്ചിലുള്ള പ്രവാസി സെന്ററിൽ സംഘടിപ്പിച്ച സാമൂഹിക പ്രവർത്തക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സൗഹൃദ സാഹോദര്യം എന്ന വലിയ നന്മയെ നെഞ്ചേറ്റുവാങ്ങിയ സംസ്ഥാനം ആണ്. സമൂഹത്തിന്റെ സാമൂഹിക സൗഹൃദാന്തരീക്ഷത്തെ തകർക്കാൻ ബോധപൂർവമായി കലയിലും സാഹിത്യത്തിലും മാധ്യമങ്ങളിലും രാഷ്ട്രീയ മത സാമുദായിക പ്രവർത്തനങ്ങളും വഴി വരെ ശ്രമം നടന്നു കൊണ്ടിരിക്കുന്നു. സാമൂഹികമായ പരിവർത്തനം സംഭവിക്കുമ്പോൾ എല്ലാ ജനവിഭാഗങ്ങളും ചേർന്നുനിന്നുകൊണ്ട് അതിനെ ചേർത്ത് പിടിച്ചുകൊണ്ടുപോയതിന്റെ തുടർച്ചയിലാണ് ഈ വലിയ സാഹോദര്യം ഉണ്ടായി വന്നത്. അതിനെ കൂടുതൽ ശക്തിപ്പെടുത്താനും തുടർച്ച സൃഷ്ടിക്കാനും കഴിയണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി സ്വാഗതവും വൈസ് പ്രസിഡൻറ് ഷിജിന ആഷിക് നന്ദിയും പറഞ്ഞു. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ അബ്രഹാം ജോൺ, റഷീദ് മാഹി, ബിജു ജോർജ്, ബഷീർ അമ്പലായി, രാമത്ത് ഹരിദാസ്, ലത്തീഫ് ആയഞ്ചേരി, ഡോ. അനൂപ് അബ്ദുല്ല, ജമാൽ കുറ്റിക്കാട്ടിൽ, പ്രവീൺ മലപ്പുറം, ഷിബു പത്തനംതിട്ട, അഷ്കർ പൂഴിത്തല, ഹാരിസ് പഴയങ്ങാടി, ഫസലുൽ ഹഖ്, അസീൽ അബ്ദുർറഹ്മാൻ, സെയ്ദ് ഹനീഫ്, സൽമാനുൽ ഫാരിസ്, ചെമ്പൻ ജലാൽ, റംഷാദ് അയിലക്കാട്, മിനി മാത്യു, സൽമാനുൽ ഫാരിസ് എന്നിവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജ്യോതി മേനോൻ, ജലീൽ മല്ലപ്പള്ളി, സതീഷ് സജിനി, സലാം മമ്പാട്ട് മൂല മനോജ് വടകര, സബീന അബ്ദുൽ ഖാദർ, മുസ്തഫ പടവ്, മണിക്കുട്ടൻ, ഗഫൂർ മൂക്കുതല, ഫസലുറഹ്മാൻ, സമീറ നൗഷാദ്, എം. എം. സുബൈർ, മുഹമ്മദലി മലപ്പുറം, ആഷിക് എരുമേലി, ഹാഷിം എ വൈ, നൗഷാദ്, ജോയ്, ഷാഹുൽ ഹമീദ് വെന്നിയൂർ, ഇർഷാദ് കോട്ടയം, അനസ് കാഞ്ഞിരപ്പള്ളി എന്നിവരും പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.