വിദ്വേഷ പ്രചാരണം: വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പട്ടിക തയാറാക്കി
text_fieldsകുവൈത്ത് സിറ്റി: കുറ്റാന്വേഷണ വകുപ്പ് രാജ്യത്തിെൻറ െഎക്യത്തിന് വിഘാതം സൃഷ്ടിക്കുന്ന രീതിയിലുള്ള തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ പട്ടിക തയാറാക്കിയതായി റിപ്പോർട്ട്. ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരം നിരവധി അക്കൗണ്ടുകൾ പൂട്ടിക്കുകയും വിദ്വേഷ പ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ച ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. സുഹൃദ്രാജ്യങ്ങൾക്കെതിരായ അപവാദപ്രചാരണം നടത്തുകയും രാജ്യത്തിനകത്തെ വിവിധ വിഭാഗങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് നടപടിയെടുക്കുന്നത്.
ഇത്തരം നീക്കങ്ങൾ വെച്ചുപൊറുപ്പിക്കുകയില്ലെന്നും സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. രാജ്യങ്ങൾ തമ്മിലെ സൗഹൃദത്തെ ദുർബലപ്പെടുത്തുന്ന അഭിപ്രായ പ്രകടനങ്ങൾ അനുവദിക്കില്ല. നയതന്ത്ര വിഷയങ്ങൾ ബന്ധപ്പെട്ടവർ കൈകാര്യം ചെയ്താൽ മതിയെന്നും സാധാരണക്കാർ ഇത്തരം കാര്യങ്ങളിൽ പക്ഷം ചേർന്ന് അഭിപ്രായപ്രകടനം നടത്തുന്നത് ശരിയല്ലെന്നുമാണ് മന്ത്രാലയത്തിെൻറ നിലപാട്. കുവൈത്തും മറ്റു രാജ്യങ്ങളും തമ്മിലുള്ള ഉത്തമ ബന്ധത്തെ മാനിക്കാത്ത ഇടപെടലുകൾ കുറ്റകൃത്യമായി കണ്ട് പ്രോസിക്യൂഷൻ ഉൾപ്പെടെ നടപടികൾക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.