കത്തുന്ന ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായി സാമൂഹിക പ്രവർത്തകർ
text_fieldsമനാമ: വേനൽ കടുത്തതോടെ പ്രയാസം അനുഭവിക്കുന്ന വിഭാഗമാണ് പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾ.ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാല് വരെ ഉച്ചവിശ്രമം നിയമം മൂലം അനുവദിച്ചിട്ടുള്ളതാണ് ഇവർക്ക് ആശ്വാസം.എന്നാൽ, മറ്റ് സമയങ്ങളിലും ചൂട് ഇവർക്ക് വില്ലനാണ്. വേനൽക്കാല രോഗഭീഷണി വേറെ.
ഇൗ സാഹചര്യത്തിൽ തൊഴിലാളികൾക്ക് ആശ്വാസവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് വിവിധ സംഘടനകളും കൂട്ടായ്മകളും.പഴങ്ങളും കുടിവെള്ളവും ജ്യൂസും ഉൾപ്പെടെ നൽകിയാണ് ഇവർ തൊഴിലാളികൾക്ക് തണലൊരുക്കുന്നത്.മുൻവർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇത്തവണത്തെ സഹായഹസ്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.