സമാജം ഭവനപദ്ധതി: 26ാം ഭവനത്തിെൻറ താക്കോൽദാനം ഇന്ന്
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിെൻറ ചാരിറ്റി പ്രവർത്തനങ്ങളിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച ഭവനപദ്ധതിയിൽ 26ാമത്തെ ഭവനത്തിെൻറ താക്കോൽദാനം കേരള വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥ് ജനുവരി ആറിന് രാവിലെ 1.30ന് നിർവഹിക്കുമെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു. തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിലെ നിർധനരായ കുടുംബത്തിന് ബഹ്റൈൻ കേരളീയ സമാജം ബാഡ്മിൻറൺ വിങ് മുൻ സെക്രട്ടറി ഷാനിൽ അബ്്ദുറഹ്മാെൻറ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വീടുനിർമാണത്തിന് സാമ്പത്തികസഹായം സമാഹരിച്ചത്.
നിർധന കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിർമിച്ചുനൽകുക വഴി മാതൃകാപരമായ സേവനമാണ് ബഹ്റൈൻ കേരളീയ സമാജം ബാഡ്മിൻറൺ വിങ് നിർവഹിച്ചിരിക്കുന്നതെന്ന് സമാജം ആക്ടിങ് ജനറൽ സെക്രട്ടറി വർഗീസ് ജോർജ് അഭിപ്രായപ്പെട്ടു. സമാജം ഭവനപദ്ധതി: 26ാം ഭവനത്തിെൻറ താക്കോൽദാനം ഇന്ന്കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻറ് വി.പി. അശ്വതി തുടങ്ങിയവർ പങ്കെടുക്കുമെന്ന് സമാജം ഭരണസമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.