ഭിന്നശേഷിക്കാരുടെ കഴിവുകൾ സമൂഹം പ്രയോജനപ്പെടുത്തണം -സാമൂഹിക വികസന മന്ത്രി
text_fieldsമനാമ: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ബഹ്റൈൻ സൊസൈറ്റിയുമായി സാമൂഹിക വികസന മന്ത്രാലയം ധാരണപത്രത്തിൽ (എം.ഒ.യു) ഒപ്പുവെച്ചു. ഭിന്നശേഷിയുള്ള വ്യക്തികളുടെ തൊഴിൽ, കരകൗശല പുനരധിവാസ സേവനങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ധാരണപത്രം.
അവരുടെ കഴിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുത്താനും ഉൽപാദന ശക്തിയായി അവരെ മാറ്റാനുമാണ് ഉദ്ദേശിക്കുന്നത്. പൊതു, സിവിൽ, സ്വകാര്യ മേഖലകൾ ഉൾപ്പെടുന്ന വിശാലമായ പങ്കാളിത്തത്തിന്റെ സഹകരണത്തോടെയായിരിക്കും സംരംഭം. ദേശീയ ലക്ഷ്യങ്ങളും സാമൂഹികവും വികസനപരവുമായ നേട്ടങ്ങളും ആർജിക്കുന്നതിൽ സാമൂഹിക പങ്കാളിത്തത്തിന്റെ പ്രാധാന്യം സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹ്മദ് ഖലാഫ് അൽ അസ്ഫൂർ എടുത്തുപറഞ്ഞു.
ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്നതിൽ സൊസൈറ്റിയുടെ സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. ഭിന്നശേഷിയുള്ളവരെ പിന്തുണക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ സൊസൈറ്റി ചെയർപേഴ്സൻ ശൈഖ റാനിയ ബിൻത് അലി ആൽ ഖലീഫ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.