സമാജം നിർത്തി; ഗൾഫ് എയർ തുടങ്ങി
text_fieldsമനാമ: വിവാദങ്ങൾക്കൊടുവിൽ ബഹ്റൈൻ കേരളീയ സമാജം ചാർേട്ടഡ് വിമാന സർവിസുകൾ നിർത്തിയതിന് പിന്നാലെ ഗൾഫ് എയർ ഇന്ത്യയിൽനിന്നുള്ള ബുക്കിങ് തുടങ്ങി. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ നാലു ദിവസത്തെ ബുക്കിങ്ങാണ് ആരംഭിച്ചത്. മണിക്കൂറുകൾക്കകം മുഴുവൻ സീറ്റും തീർന്നു.തിങ്കളാഴ്ച കൊച്ചി, ചൊവ്വാഴ്ച തിരുവനന്തപുരം, ബുധനാഴ്ച ഡൽഹി, വ്യാഴാഴ്ച കോഴിക്കോട് എന്നിവിടങ്ങളിൽനിന്നാണ് സർവിസുള്ളത്. കോഴിക്കോട്ടുനിന്ന് 219 ദീനാറും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് 194 ദീനാറുമാണ് ട്രാവൽ ഏജൻസികൾ മുഖേന ബുക്ക് ചെയ്തപ്പോൾ നിരക്ക്.
സെപ്റ്റംബർ 11നാണ് ഇന്ത്യയും ബഹ്റൈനും എയർ ബബ്ൾ കരാർ ഒപ്പുവെച്ചത്. 13 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് സർവിസ് തുടങ്ങി. എന്നാൽ, ആദ്യ ദിനങ്ങളിൽ തന്നെ ബുക്കിങ് പൂർത്തിയായി.ഗൾഫ് എയറാകെട്ട, ബഹ്റൈൻ കേരളീയ സമാജത്തിെൻറയും ചില ട്രാവൽ ഏജൻസികളുടെയും ചാർേട്ടഡ് വിമാനങ്ങളാണ് സർവിസ് നടത്തിയത്. ഇതേത്തുടർന്ന് ഗൾഫ് എയറിൽ മറ്റു യാത്രക്കാർക്ക് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരാതി ഉയർന്നു. ഇതേതുടർന്ന് ചാർേട്ടഡ് സർവിസുകൾ അവസാനിപ്പിക്കുകയായിരുന്നു. സമാജത്തിൽ രജിസ്റ്റർ ചെയ്ത 450ഒാളം പേർക്ക് പണം തിരിച്ചുനൽകുമെന്നും അറിയിച്ചിട്ടുണ്ട്.
സംഘടനകൾ ചാർേട്ടഡ് വിമാന സർവിസ് നടത്തുന്നത് തങ്ങൾക്ക് തിരിച്ചടിയാണെന്ന പരാതിയുമായി ട്രാവൽ ഏജൻസികൾ രംഗത്തെത്തിയിരുന്നു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനാകാതെ വിഷമിക്കുന്ന ട്രാവൽ ഏജൻസികളെ ഇത് കൂടുതൽ പ്രയാസത്തിലാക്കുകയാണ് ചെയ്തതെന്ന് അവർ കുറ്റപ്പെടുത്തുന്നു.ട്രാവൽ ഏജൻറുമാരുടെ സംഘടനയും വിമർശനവുമായി രംഗത്തെത്തി. ഇതിനുപിന്നാലെയാണ് സമാജം ചാർേട്ടഡ് സർവിസ് നിർത്തിയത്.
അതേസമയം, ഗൾഫ് എയർ ട്രാവൽ ഏജൻസികൾ മുഖേന ബുക്കിങ് ആരംഭിച്ചപ്പോൾ ചാർേട്ടഡ് വിമാനങ്ങളേക്കാൾ നിരക്ക് ഉയർന്നിരിക്കുകയാണെന്ന് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. കേരളീയ സമാജം 180 ദീനാർ വീതമാണ് യാത്രക്കാരിൽനിന്ന് ഇൗടാക്കിയത്. ആ സ്ഥാനത്താണ് കോഴിക്കോട്ടുനിന്ന് ഇപ്പോൾ 219 ദീനാർ നൽകേണ്ടി വരുന്നത്.ബിസിനസ് ക്ലാസിലും വളരെ ഉയർന്ന നിരക്കാണ് ഇൗടാക്കിയത്. മാത്രമല്ല, വിസ കാലാവധി കഴിയാറായവർക്ക് മുഖ്യ പരിഗണന നൽകിയാണ് സമാജം യാത്രക്കാരെ കൊണ്ടുവന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.