രാഹുൽഗാന്ധിക്ക് ഐക്യ ദാർഢ്യം
text_fieldsമനാമ: ഭരണകൂട ഭീകരതയുടെ ഇരയായി മാറിയ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് ഒ.ഐ.സി.സി സമ്മേളനം നടത്തി. വിമർർശകരുടെ വായ് അടപ്പിക്കുവാൻ ഭരണാധികാരികൾ നടത്തുന്ന നികൃഷ്ടമായ രാഷ്ട്രീയം ആണ് രാഹുൽ ഗാന്ധിക്ക് എതിരെ സൂറത്ത് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ വിധി.
അധികാരികളുടെ പിണിയാളുകൾ ഭരണഘടന സ്ഥാപനങ്ങൾ എല്ലാം കൈ അടക്കി വച്ചിരിക്കുന്ന അവസ്ഥയാണെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ഡോ. മാത്യു കുഴൽ നാടൻ എം എൽ എ ഐക്യദാർഢ്യ സമ്മേളനം ഉത്ഘാടനം ചെയ്തു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ്മാരായ രവി കണ്ണൂർ, ലത്തീഫ് ആയംചേരി, സെക്രട്ടറി മാരായ ജവാദ് വക്കം, മനു മാത്യു, എം. ഡി. ജോയ്,നിസാർ കുന്നത്ത്കുളത്തിങ്കൽ, കെ. സി. ഷമീം എന്നിവർ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ സൽമാനുൽ ഫാരിസ്, ഷിബു എബ്രഹാം, ഫിറോസ് അറഫ, നസിംതൊടിയൂർ, സുനിൽ ചെറിയാൻ, തോമസ് എബ്രഹാം, സുബിനാസ് കിട്ടു, സിൻസൺ പുലിക്കോട്ടിൽ, സിജു പുന്നവേലി, പ്രദീപൻ പി. കെ, രഞ്ജൻ കേച്ചേരി, ശ്രീജിത്ത് പാനായി, അഷ്റഫ്, രവി പേരാമ്പ്ര, സുലൈമാൻ, ബഷീർ, സിബി തോമസ്, ഷീജ നടരാജൻ, മിനി റോയ്, സുനിത നിസാർ, ഉണ്ണി, ആനി അനു,അലക്സ് മഠത്തിൽ,ജെയിംസ് കോഴഞ്ചേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.