നാല് പതിറ്റാണ്ടിെൻറ പ്രവാസത്തോട് വിട പറയാനൊരുങ്ങി സോമരാജൻ
text_fieldsമനാമ: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിനുശേഷം സോമരാജൻ തറോൽ ബഹ്റൈനോട് വിട പറയുന്നു. ബഹ്റൈനിലെ പ്രവാസി സാമൂഹിക രംഗത്തു നിറഞ്ഞുനിന്ന ഇദ്ദേഹം നവംബർ 15ന് നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിലാണ്. അടിസ്ഥാന സൗകര്യങ്ങൾ വളരെ പരിമിതമായിരുന്ന കാലത്ത് ബഹ്റൈനിൽ എത്തി ഇൗ നാടിെൻറ വികസനക്കുതിപ്പിനൊപ്പം സഞ്ചരിച്ചതാണ് ഇദ്ദേഹത്തിെൻറ പ്രവാസ ജീവിതം.
1979ൽ ബഹ്റൈനിൽ എത്തിയ സോമരാജൻ ട്രാഫ്കോ ഗ്രൂപ്പിൽ ഫിനാൻസ് ഡിപ്പാർട്മെൻറിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 2018ൽ ഗ്രൂപ്പ് ഫിനാൻഷ്യൽ കൺട്രോളറായാണ് വിരമിച്ചത്. അതിനുശേഷം തറോൽ കൺസൾട്ടൻസി സർവിസസ് എന്ന പേരിൽ സ്വന്തമായി സ്ഥാപനവും തുടങ്ങി.
ബഹ്റൈൻ കേരളീയ സമാജത്തിൽ മൂന്നു വർഷം ട്രഷററായും ഒാരോ വർഷം വീതം ഇേൻറണൽ ഒാഡിറ്ററായും വൈസ് പ്രസിഡൻറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളീയ സമാജം ബിൽഡിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു.
പയനിയേഴ്സ് ബഹ്റൈൻ സംഘടനയുടെ ഇേൻറണൽ ഒാഡിറ്റർ, ട്രഷറർ, ജനറൽ സെക്രട്ടറി സ്ഥാനങ്ങളും ജ്വാല ബഹ്റൈെൻറ ജനറൽ സെക്രട്ടറി, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ സ്ഥാനങ്ങളും വഹിച്ചു. സുഭാഷിണിയാണ് സോമരാജൻറ ഭാര്യ. ഇലക്ട്രിക്കൽ എൻജിനീയറായ ഷിബു, മാർക്കറ്റിങ് ഒാഫിസറായ ഷിനു എന്നിവരാണ് മക്കൾ. ഇരുവരും കുടുംബസമേതം ബഹ്റൈനിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.