തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട ചില വ്യവസ്ഥകൾ
text_fieldsകഴിഞ്ഞയാഴ്ചയിൽ തൊഴിലാളികളുടെ ബാധ്യതകളും കടമകളും എന്തെല്ലാമാണെന്ന് എഴുതിയിരുന്നു. ഇൗ ആഴ്ചയിൽ തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട മറ്റ് ചില വ്യവസ്ഥകളെപ്പറ്റിയാണ് എഴുതുന്നത്. ഇവയെല്ലാം തൊഴിൽ നിയമത്തിലുള്ള വ്യവസ്ഥകളാണ്.
1. ഒരു തൊഴിലാളി സ്വന്തമായോ മറ്റാരെങ്കിലും മുഖേനയോ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ല.
-തൊഴിൽ സംബന്ധമായ എന്തെങ്കിലും രേഖകൾ സ്വന്തമായി സൂക്ഷിക്കാൻ പാടില്ല.
-ശമ്പളത്തിനോ അല്ലാതെയോ മറ്റൊരു തൊഴിൽ ചെയ്യാൻ പാടില്ല. ഇതിൽ പാർട് ടൈം ജോലിയും ഉൾപ്പെടും.
-ബാങ്കിൽനിന്നല്ലാതെ തൊഴിലുടമയുടെ ഇടപാടുകാരിൽനിന്നോ മറ്റാരുടെയെങ്കിലും കൈയിൽനിന്നോ പണം കടം വാങ്ങാൻ പാടില്ല. ചിട്ടി നടത്തുന്നതും അതിൽ പങ്കാളിയാകുന്നതും മറ്റ് രീതിയിൽ പലിശക്ക് കടം വാങ്ങുന്നതും കൊടുക്കുന്നതും എല്ലാം ഇതിെൻറ പരിധിയിൽ വരും.
-തൊഴിലുടമയുടെ സമ്മതമില്ലാതെ കമീഷൻ, സമ്മാനം തുടങ്ങിയ ഉപഹാരങ്ങളൊന്നും സ്വീകരിക്കരുത്. അതുപോലെ, സംഭാവന വാങ്ങുകയോ ഒപ്പ് ശേഖരിക്കുകയോ േയാഗം ചേരുകയോ ചെയ്യരുത്.
2. അച്ചടക്ക ലംഘനമുണ്ടായാൽ തൊഴിലുടമക്ക് താഴെ പറയുന്ന പിഴകൾ ചുമത്താൻ തൊഴിൽ നിയമത്തിൽ വ്യവസ്ഥകളുണ്ട്. ഇവയെല്ലാം ചുരുക്കി എഴുതിയിരിക്കുകയാണ്.
-വാക്കാൽ ശകാരിക്കാം.
-മുന്നറിയിപ്പ് എഴുതി നൽകാം. ഇങ്ങനെ മൂന്ന് പ്രാവശ്യം മുന്നറിയിപ്പ് എഴുതി നൽകിയശേഷം ജോലിയിൽനിന്ന് പിരിച്ചുവിടാൻ വ്യവസ്ഥയുണ്ട്.
-ശമ്പളം വർധിപ്പിക്കുന്ന സംവിധാനമുണ്ടെങ്കിൽ അത് മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം.
-ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യാം. ഇത് ഒരുതവണ അഞ്ച് ദിവസത്തിൽ കൂടാൻ പാടില്ല.
-ശമ്പളം കൊടുക്കാതിരിക്കാം. ഇങ്ങനെയുള്ള പിഴ ഒരു വർഷത്തിൽ ഒരു മാസത്തിൽ കൂടാൻ പാടില്ല.
-സ്ഥാനക്കയറ്റം ഒരു വർഷത്തേക്ക് നീട്ടിവെക്കാം.
-ജോലിയിൽനിന്ന് പിരിച്ചുവിടാം
തൊഴിലുടമ അച്ചടക്ക ലംഘനത്തിനുള്ള പിഴകൾ ഇൗടാക്കുേമ്പാൾ അല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുേമ്പാൾ ചില നിബന്ധനകൾ പാലിച്ചിരിക്കണം. പിഴകൾക്കും നടപടികൾക്കുമെതിരെ തൊഴിലാളിക്ക് കോടതിയിൽ പരാതി നൽകാൻ അവകാശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.