രാമന്റെ ദുഃഖം
text_fieldsമര്യാദ പുരുഷോത്തമനായ രാമന്റെ പേരിൽ, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഹിന്ദുത്വ വർഗീയ വാദികൾ വെടിവെച്ചു കൊന്നപ്പോൾ ഉച്ചരിച്ച ആ രാമന്റെ പേരിൽ ഇന്ന് ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികൾ ഭിന്നിപ്പിച്ചു ഭരിക്കുന്നു. അതിന് ഭരണകൂടം കൂട്ടുനിൽക്കുന്നു എന്നുള്ളത് വളരെ സങ്കടകരമാണ്.
ഇപ്പോൾ ഗ്യാൻവ്യാപി പള്ളിയും ഇതുപോലെ കർസേവ നടത്തിയിരിക്കുകയാണ്. ഇത് 1991 ലെ പാർലമെന്റ് പാസാക്കിയ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്ന് കോടതി മനസ്സിലാക്കുന്നില്ല.
വിവിധ മതവിഭാഗങ്ങൾ വിശ്വസിക്കുന്നതുപോലെ രാമരാജ്യം വന്നാലും യേശുവിന്റെ സ്വർഗം രാജ്യം വന്നാലും ഖലീഫ ഉമറിന്റ ഭരണം വന്നാലും എല്ലാം ജനങ്ങളുടെ ക്ഷേമത്തിന് ആയിരിക്കണം.
അല്ലാതെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഭരണം ആയിരിക്കരുത്.
പക്ഷേ, ഇന്ന് രാമന്റെ പേരിൽ കലാപങ്ങളും കൊലപാതകങ്ങളും സംഘ്പരിവാർ ഫാഷിസ്റ്റ് ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇനി ഇന്ത്യയുടെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കേണ്ടത് ഈ രാജ്യത്തിലെ നല്ലവരായ ജനങ്ങളാണ്.
അതിന് നമുക്ക് സമാധാന മാർഗത്തിലൂടെ ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
മര്യാദ പുരുഷോത്തമനായ രാമന്റെ പേരിൽ, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഹിന്ദുത്വ വർഗീയ വാദികൾ വെടിവെച്ചു കൊന്നപ്പോൾ ഉച്ചരിച്ച ആ രാമന്റെ പേരിൽ ഇന്ന് ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികൾ ഭിന്നിപ്പിച്ചു ഭരിക്കുന്നു. അതിന് ഭരണകൂടം കൂട്ടുനിൽക്കുന്നു എന്നുള്ളത് വളരെ സങ്കടകരമാണ്.
ഇപ്പോൾ ഗ്യാൻവ്യാപി പള്ളിയും ഇതുപോലെ കർസേവ നടത്തിയിരിക്കുകയാണ്. ഇത് 1991 ലെ പാർലമെന്റ് പാസാക്കിയ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്ന് കോടതി മനസ്സിലാക്കുന്നില്ല.
വിവിധ മതവിഭാഗങ്ങൾ വിശ്വസിക്കുന്നതുപോലെ രാമരാജ്യം വന്നാലും യേശുവിന്റെ സ്വർഗം രാജ്യം വന്നാലും ഖലീഫ ഉമറിന്റ ഭരണം വന്നാലും എല്ലാം ജനങ്ങളുടെ ക്ഷേമത്തിന് ആയിരിക്കണം.
അല്ലാതെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഭരണം ആയിരിക്കരുത്.
പക്ഷേ, ഇന്ന് രാമന്റെ പേരിൽ കലാപങ്ങളും കൊലപാതകങ്ങളും സംഘ്പരിവാർ ഫാഷിസ്റ്റ് ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇനി ഇന്ത്യയുടെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കേണ്ടത് ഈ രാജ്യത്തിലെ നല്ലവരായ ജനങ്ങളാണ്.
അതിന് നമുക്ക് സമാധാന മാർഗത്തിലൂടെ ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.