Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ന​മ്മ​ൾ...

‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട്’; വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റി

text_fields
bookmark_border
relief fund
cancel
camera_alt

ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട്’​വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് സ​ഹാ​യം കൈ​മാ​റു​ന്നു

മ​നാ​മ: മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ൽ എ​ല്ലാം ന​ഷ്‍ട​മാ​യ വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​വാ​ൻ ചെ​റി​യ ശ്ര​മ​വു​മാ​യി ബ​ഹ്‌​റൈ​നി​ലെ കൂ​ട്ടാ​യ്മ​യാ​യ ‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട്’. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് കൂ​ട്ടാ​യ്മ ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി. ത​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ന്മാ​രെ എ​ല്ലാ അ​ർ​ഥ​ത്തി​ലും ചേ​ർ​ത്ത് പി​ടി​ക്കു​ക എ​ന്ന സാ​മൂ​ഹി​ക ബോ​ധ്യ​ത്തി​ന്റെ പ്രാ​യോ​ഗി​ക​വ​ത്ക​ര​ണ​മാ​ണി​തെ​ന്ന് പ്ര​സി​ഡ​ന്റ്‌ ഫി​റോ​സ് തി​രു​വ​ത്ര പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്റ്‌ തു​ക ഗ്ലോ​ബ​ൽ ക​ൺ​വീ​ന​ർ യൂ​സു​ഫ് അ​ലി​ക്കു കൈ​മാ​റി. ച​ട​ങ്ങി​ൽ സം​ഘ​ട​ന സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ സ്വാ​ഗ​ത​വും ഷു​ഹൈ​ബ് തി​രു​വ​ത്ര ന​ന്ദി​യും പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഫാ​റൂ​ഖ്, ഷാ​ഹു​ൽ ഹ​മീ​ദ്, സി​റാ​ജ്, ഷി​ബു, നി​ഷി​ൽ, റാ​ഫി, ജാ​ഫ​ർ, സ​ജ്‌​ന സി​റാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief FundWayanad LandslideBahrain News
News Summary - Souhridha kootu-One lakh rupees hand over to Wayanad Relief Fund
Next Story