Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ച​രി​ത്ര​പാ​ര​മ്പ​ര്യ​മു​ള്ള പാ​ർ​ട്ടി​യാ​ണ് മു​സ്‌​ലിം ലീ​ഗ് -എ​സ്.​പി. കു​ഞ്ഞ​മ്മ​ദ് മാ​സ്റ്റ​ർ

text_fields
bookmark_border
bahrain kmcc east rafah area
cancel
camera_alt

ബ​ഹ്റൈ​ൻ കെ.​എം.​സി.​സി ഈ​സ്റ്റ് റ​ഫ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​ത്തി​ൽ എ​സ്.​പി. കു​ഞ്ഞ​മ്മ​ദ്
മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

മ​നാ​മ: ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ക​യും പാ​ര​മ്പ​ര്യ ച​രി​ത്രം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് പ്ര​യാ​ണം തു​ട​രു​ക​യും ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ​ദ​ർ​ശ​ന​മാ​ണ് മു​സ്‌​ലിം ലീ​ഗെ​ന്ന് എ​സ്.​പി. കു​ഞ്ഞ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​സ്‌​ലിം ലീ​ഗ് ദ​ർ​ശ​നം നേ​രി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ഹാ​നാ​യ ഖാ​ഇ​ദെ മി​ല്ല​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​പ്പെ​ട്ട​താ​ണെ​ന്നും ആ ​ച​രി​ത്ര പാ​ര​മ്പ​ര്യ​ത്തി​ന്റെ വ​ഴി​യി​ൽ​ത​ന്നെ​യാ​ണ് ഇ​ന്നും എ​ന്നും ലീ​ഗ് സ​ഞ്ച​രി​ക്കു​ക​യെ​ന്നും ബ​ഹ്റൈ​ൻ കെ.​എം.​സി.​സി ഈ​സ്റ്റ് റ​ഫ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്ക​വെ കോ​ഴി​ക്കോ​ട് ജി​ല്ല മു​സ്‌​ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എ​സ്.​പി. കു​ഞ്ഞ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ​സ്റ്റ് റ​ഫ സി.​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ൽ അ​മാ​ന, നോ​ർ​ക്ക, പ്ര​വാ​സി ക്ഷേ​മ​നി​ധി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. ഫൈ​സ​ൽ സം​സാ​രി​ച്ചു. ഏ​രി​യ ക​മ്മി​റ്റി സോ​ഷ്യ​ൽ മീ​ഡി​യ പേ​ജ് ലോ​ഞ്ചി​ങ് അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ നി​ർ​വ​ഹി​ച്ചു. പു​തി​യ കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ ഷ​മീ​ർ വി.​എം. അ​വ​ത​രി​പ്പി​ച്ചു. കെ.​എം.​സി.​സി ബ​ഹ്റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ​ഫി വേ​ളം, സി.​എം. കു​ഞ്ഞ​ബ്ദു​ല്ല മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​ൻ. അ​ബ്ദു​ൽ അ​സീ​സ്, റ​മീ​സ് കെ, ഫ​സ​ലു​റ​ഹ്മാ​ൻ, സ​ഫീ​ർ, കെ.​പി. സാ​ജി​ർ, സി.​ടി.​കെ സ​ജീ​ർ, സി.​കെ. മു​സ്ത​ഫ, കെ. ​ന​സീ​ർ, യു. ​ഷം​സു​ദ്ദീ​ൻ, എം.​കെ. സി​ദ്ദീ​ഖ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് സി.​പി. ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ടി.​ടി. അ​ഷ്റ​ഫ് സ്വാ​ഗ​ത​വും സാ​ജി​ദ് കൊ​ല്ലി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsMuslim league
News Summary - SP kunjammed master about Muslim league
Next Story