ഇന്ത്യൻ പ്രവാസി സമൂഹത്തെ പ്രശംസിച്ച് സ്പീക്കർ
text_fieldsമനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ പ്രശംസിച്ച് പാർലമെൻറ് സ്പീക്കർ ഫൗസിയ ബ ിൻത് അബ്ദുല്ല സൈനാൽ. ഇന്ത്യൻ അംബാസഡർ അലോക് കുമാൻ സിൻഹയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം പറഞ്ഞത്. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെയും ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറയും നേതൃത്വത്തിൽ ഇന്ത്യയും ബഹ്റൈനും തമ്മിലെ ദൃഢമായ ബന്ധം അവർ എടുത്തുപറഞ്ഞു.
ഇന്ത്യയുടെ സംസ്കാരവും ജനാധിപത്യവും സാംസ്കാരിക വൈവിധ്യവും എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ മാനിക്കാനുള്ള പ്രതിബദ്ധതയും മഹത്തരമാണ്. ഉഭയകക്ഷി ബന്ധവും പരസ്പര സഹകരണവും ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. ഭീകരതക്കെതിരായ ഇന്ത്യയുടെയും ബഹ്റൈെൻറയും നിലപാട് അവർ എടുത്തുപറഞ്ഞു. സാമ്പത്തിക, നിക്ഷേപ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം മെച്ചപ്പെടുത്തുന്ന കാര്യവും സ്പീക്കർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.