തടവുകാരുടെ മോചനം രാജ്യത്തെ മാനുഷിക മൂല്യങ്ങളുടെ തെളിവ് –സ്പീക്കർ
text_fieldsമനാമ: രാജ്യത്തെ തടവുകാരിൽ 901 പേർക്ക് മാപ്പുനൽകി മോചിപ്പിക്കാനുള്ള ഉത്തരവ് രാജ്യ ത്തെ ഉന്നത മാനുഷിക മൂല്യങ്ങളുടെ തെളിവാണെന്ന് പാർലമെൻറ് സ്പീക്കർ ഫൗസിയ ബിൻത് അ ബ്ദുല്ല സൈനാൽ. തെറ്റുകൾ തിരുത്താനും രാഷ്ട്രത്തിെൻറയും സമൂഹത്തിെൻറയും പുരോഗതിയിൽ പങ്കാളികളാകാനും അവർക്ക് അവസരം നൽകാനാണ് രാജ്യം ആഗ്രഹിക്കുന്നത്. മനുഷ്യാവകാശ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് സ്ഥാപനങ്ങളും പദ്ധതികളും ആവിഷ്കരിച്ചതും രാജ്യത്തിെൻറ മനുഷ്യാവകാശ സംരക്ഷണ നടപടികളുടെ തെളിവാണ്. രാജ്യത്തെ മനുഷ്യാവകാശ സാഹചര്യങ്ങൾ മെച്ചപ്പെട്ട നിലയിലാണെന്നും സ്പീക്കർ പറഞ്ഞു.
രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ചാണ് 901 തടവുകാർക്ക് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ കഴിഞ്ഞ ദിവസം മാപ്പ് നൽകിയത്. വിശദമായ പരിശോധനക്ക് ശേഷമാണ് മോചനത്തിന് അർഹരായ തടവുകാരെ തെരഞ്ഞെടുത്തതെന്നും ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. മനുഷ്യത്വപരമായ കാരണങ്ങളാലാണ് മാപ്പ് നൽകാൻ തീരുമാനിച്ചത്. വിട്ടയക്കുന്ന വിദേശ തടവുകാർ ശേഷിക്കുന്ന ശിക്ഷാ കാലയളവ് അവരുടെ രാജ്യത്ത് അനുഭവിക്കണം. ശിക്ഷാ കാലാവധിയുടെ പകുതി പൂർത്തിയാക്കിയ 585 പേർക്ക് ബദൽശിക്ഷകൾ നൽകാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.