ഷിഫ അല്‍ ജസീറയില്‍ പ്രത്യേക ഗൈനക്കോളജി, ഗാസ്ട്രോ എൻട്രോളജി പാക്കേജ്
text_fieldsമനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രത്യേക ഗൈനക്കോളജി, ഗാസ്ട്രോ എൻട്രോളജി പാക്കേജ് തുടങ്ങി. ലാപ്രോസ്കോപിക് ഹിസ്റ്റരക്ടമി, ലാപ്രോസ്കോപിക്ക് ഒവേറിയന്‍ സിസ്റ്റക്ടമി, ഗ്യാസ്ട്രോസ്കോപ്പി, കൊളോണോസ്കോപ്പി തുടങ്ങിയ നൂതന ചികിത്സകള്‍ പൗരന്മാര്ക്കും പ്രവാസികള്‍ക്കും കൂടുതല്‍ പ്രാപ്യവും താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പാക്കേജ് ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ലഭ്യമായിരിക്കും.
പാക്കേജ് കാലയളവില്‍ സാധാരണ പ്രസവം 200 ദീനാറിനും സിസേറിയന് 500 ദീനാറിനും ലഭ്യമാണ്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ആധുനിക ശസ്ത്രക്രിയയായ ലാപ്രോസ്കോപിക് ഹിസ്റ്റരക്ടമി 700 ദീനാറിനും അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യുന്ന ലാപ്രോസ്കോപ്പിക്ക് ഒവേറിയന്‍ സിസ്റ്റക്ടമി 500 ദീനാറിനും ലഭിക്കും. പ്രസവ സംബന്ധമായ വിവിധ പാക്കേജുകളും ഗൈനക്കോളജി വിഭാഗത്തില്‍ ലഭിക്കും.
ദഹന വ്യൂഹത്തിലെ പ്രധാന ഘടകങ്ങളെ നിരീക്ഷിക്കുന്ന എന്‍ഡോസ്കോപ്പി പരിശോധനയായ ഗ്യാസ്ട്രോസ്കോപ്പി 80 ദീനാറിനും വന്‍കുടലും ചെറുകുടലും നിരീക്ഷിക്കുന്ന എന്‍ഡോസ്കോപിക് പരിശോധനയായ കൊളോണോസ്കോപ്പി 100 ദീനാറിനും ലഭിക്കും. വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ ലേസര്‍ കിഡ്നി സ്റ്റോണ്‍ റിമൂവല്‍ 400 ദീനാറിനും ലേസര്‍ ഫ്ലെക്സിബിള്‍ സ്കോപ് കിഡ്നി ശസ്ത്രക്രിയ 500 ദീനാറിനും ലഭിക്കും. ഡിജെ സ്റ്റെന്‍ഡ് റിമൂവല്‍ 100 ദീനാറിനും ലഭിക്കും.
താരതമ്യേന ചെലവേറിയ ഇത്തരം ശസ്ത്രക്രിയകളും പരിശോധനകളും പാക്കേജ് കാലയളവില്‍ വളരെ കുറഞ്ഞ ചെലവിലാണ് പാക്കേജ് കാലയളവില്‍ ലഭിക്കുക.
ഈ നടപടിക്രമങ്ങള്‍ക്കായി നാട്ടില്‍ പോകുന്നത് ഒഴിവാക്കാനും രോഗികളുടെ സാമ്പത്തിക ഭാരം കുറക്കുകയുമാണ് പാക്കേജ് ലക്ഷ്യമിടുന്നത്. അവശ്യ ശസ്ത്രക്രിയകള്‍ താങ്ങാവുന്ന നിരക്കില്‍ ഇവിടെ തന്നെ എല്ലാവര്ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് ആരംഭിച്ചതെന്ന് ഷിഫ അല്‍ ജസീറ ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
മൂലക്കുരു നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയായ ഹെമറോയ്ഡെക്ടമി, ഹെര്‍ണിയ ശസ്ത്രക്രിയ, നൂതനവും ഫലപ്രദവുമായ ഇന്‍ഗ്വിനല്‍ ഹെര്‍ണിയ ശസ്ത്രക്രിയ, രോഗബാധയുള്ള പിത്തസഞ്ചി നീക്കം ചെയ്യുന്ന ലാപ്രോസ്കോപ്പിക് കോളിസിസ്റ്റെക്ടമി എന്നിവയും കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്.
അത്യാധുനിക സാങ്കേതികവിദ്യയും ഉയര്‍ന്ന വൈദഗ്ധ്യമുള്ള മെഡിക്കല്‍ പ്രഫഷനലുകളുടെയും നിരയും ഡിജിറ്റല്‍ ഓപറേഷന് തീയറ്ററുമുണ്ട്. യൂറോളജി, ലാപ്രോസ്കോപ്പിക് ആൻഡ് ജനറല്‍ സര്‍ജറി, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി, കാര്‍ഡിയോളോജി തുടങ്ങിയ അത്യാധുനിക വിഭാഗങ്ങള്‍ ഷിഫ അല്‍ ജസീറ ആശുപത്രിയിലുണ്ട്.
ഈ പരിമിത സമയ ഓഫര്‍ രോഗികള്‍ പ്രയോജനപ്പെടുത്തണമെന്ന് മാനേജ്മെന്റ് അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ് അപ്പോയിന്റ്മെന്റുകള്‍ക്കുമായി 17288000, 16171819 നമ്പറുകളിലോ, പ്രത്യേക കൗണ്‍സലിങ് ഓഫിസറെ 33640007 എന്ന നമ്പറിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.