Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവെല്ലൂരിലെ വിദഗ്ധ...

വെല്ലൂരിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇനി ബഹ്റൈനിലും

text_fields
bookmark_border
Specialist Doctors,
cancel
camera_alt

എ.​എം.​ എ​ച്ച് ബ​ഹ്‌​റൈ​ൻ കോ​ർ​പ​റേ​റ്റ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡോ. ​ജോ​ർ​ജ് ചെ​റി​യാ​നും

സി.​എം.​സി വെ​ല്ലൂ​ർ ഡ​യ​റ​ക്ട​ർ ഡോ. ​വി​ക്രം മാ​ത്യൂ​സും ധാ​ര​ണ​പ​​ത്രം ഒ​പ്പി​ടു​ന്ന ചടങ്ങിൽനിന്ന്

മ​നാ​മ: അ​മേ​രി​ക്ക​ൻ മി​ഷ​ൻ ആ​ശു​പ​ത്രി​യും (എ.​എം.​എ​ച്ച്) ഇ​ന്ത്യ​യി​ലെ വെ​ല്ലൂ​രി​ലെ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജും (സി.​എം.​സി) സ​ഹ​ക​രി​ക്കു​ന്നു. ഇ​രു​സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ൽ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന് ധാ​ര​ണ​പ​ത്രം (എം.​ഒ.​യു) ഒ​പ്പു​വെ​ച്ചു. എ.​എം.​എ​ച്ചി​ന് ലോ​കോ​ത്ത​ര മെ​ഡി​ക്ക​ൽ, ശ​സ്ത്ര​ക്രി​യ വൈ​ദ​ഗ്ധ്യം സാ​ധ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം സി.​എം.​സി വെ​ല്ലൂ​രി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ബ​ഹ്റൈ​നി​ലെ രോ​ഗി​ക​ൾ​ക്ക് ല​ഭി​ക്കാ​നും സ​ഹ​ക​ര​ണം വ​ഴി​യൊ​രു​ക്കും.

എ.​എം.​എ​ച്ച് ബ​ഹ്‌​റൈ​ൻ കോ​ർ​പ​റേ​റ്റ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡോ. ​ജോ​ർ​ജ് ചെ​റി​യാ​നും സി.​എം.​സി വെ​ല്ലൂ​ർ ഡ​യ​റ​ക്ട​ർ ഡോ. ​വി​ക്രം മാ​ത്യൂ​സു​മാ​ണ് ധാ​ര​ണ​പ​​ത്രം ഒ​പ്പി​ട്ട​ത്. പു​തി​യ ആ​ശു​പ​ത്രി സ​ബ്‌​സ്‌​പെ​ഷാ​ലി​റ്റി​ക​ൾ ആ​രം​ഭി​ക്കാ​നും മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും ധാ​ര​ണാ​പ​ത്രം ല​ക്ഷ്യ​മി​ടു​ന്നു.

ഫി​സി​ഷ്യ​ൻ​മാ​രു​ടെ​യും സ​ർ​ജ​ൻ​മാ​രു​ടെ​യും അ​റി​വും വൈ​ദ​ഗ്ധ്യ​വും വ​ർ​ധി​പ്പി​ക്കു​ക, ന​ഴ്‌​സിങ് ജീ​വ​ന​ക്കാ​രു​ടെ മി​ക​വ് മെ​ച്ച​പ്പെ​ടു​ത്തു​ക, പ്ര​ത്യേ​ക ക്ലി​നി​ക്ക​ൽ സേ​വ​ന​ങ്ങ​ളി​ലെ പു​തി​യ മു​ന്നേ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ഉ​ൾ​ക്കാ​ഴ്ച​ക​ൾ പ​ക​രു​ക എ​ന്നി​വ​യും സ​ഹ​ക​ര​ണം വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്നു. ഇ​ല​ക്ട്രോ​എ​ൻ​സെ​ഫ​ലോ​ഗ്രാം (ഇ.ഇ.ജി), എ​ക്കോ​കാ​ർ​ഡി​യോ​ഗ്രാ​ഫി, ഓ​പ്പ​റേ​ഷ​ൻ റൂ​മു​ക​ൾ, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ൾ (ഐ.സി.യു) എ​ന്നി​വ​യി​ലെ സാ​​​ങ്കേ​തി​ക​ത​ക​ൾ പ​രി​ച​യി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങും. എ.​എം.​എ​ച്ചി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് വെ​ല്ലൂ​ർ സി.​എം.​സി സ​ന്ദ​ർ​ശി​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും.

റി​ഫോം​ഡ് ച​ർ​ച്ച് ഇ​ൻ അ​മേ​രി​ക്ക​യു​ടെ (ആ​ർ.​സി.​എ) മി​ഷ​ൻ ബോ​ർ​ഡു​ക​ളാ​ണ് എ.​എം.​എ​ച്ചും വെ​ല്ലൂ​ർ സി.​എം.​സി​യും സ്ഥാ​പി​ച്ച​ത്. 1900-ൽ ​അ​മേ​രി​ക്ക​ൻ മി​ഷ​നറി ഡോ. ​ഐ​ഡ എ​സ്. സ്കഡ​റാ​ണ് വെ​ല്ലൂ​ർ സി.​എം.​സി സ്ഥാ​പി​ച്ച​ത്. 1903-ൽ ​മ​റ്റൊ​രു അ​മേ​രി​ക്ക​ൻ മി​ഷ​ന​റി​യാ​യ ഡോ. ​സാ​മു​വ​ൽ സ്വെ​മ​ർ സ്ഥാ​പി​ച്ച​താ​ണ് ബ​ഹ്റൈ​ൻ അ​മേ​രി​ക്ക​ൻ മി​ഷ​ൻ ആ​ശു​പ​ത്രി.

2024-ൽ ​ഔ​ട്ട്‌​ലു​ക്ക് ഐ​കെ​യ​ർ സ​ർ​വേ സി​എം​സി വെ​ല്ലൂ​രി​നെ ഇ​ന്ത്യ​യി​ലെ ഒ​ന്നാം ന​മ്പ​ർ മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​മാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ റാ​ങ്കിം​ഗ് ഫ്രെ​യിം​വ​ർ​ക്ക് - മെ​ഡി​ക്ക​ൽ, ഇ​ന്ത്യ ടു​ഡേ (മെ​ഡി​ക്ക​ൽ) സ​ർ​വേ​ക​ൾ പ്ര​കാ​രം മൂ​ന്നാം സ്ഥാ​ന​ത്തും, ന്യൂ​സ് വീ​ക്ക്-​സ്റ്റാ​റ്റി​സ്റ്റ സ​ർ​വേ​യി​ൽ ലോ​ക​ത്തി​ലെ മി​ക​ച്ച ആ​ശു​പ​ത്രി​ക​ളി​ൽ (ഇ​ന്ത്യ) നാ​ലാം സ്ഥാ​ന​ത്തു​മാ​ണ് സി.​എം.​സി വെ​ല്ലൂ​ർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VelloreBahrain NewsSpecialist Doctors
News Summary - Specialist Doctors in Vellore Service now also in Bahrain
Next Story