സ്പെക്ട്ര 2020 ഡിസംബർ 11ന്
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സംഘടിപ്പിക്കുന്ന 'സ്പെക്ട്ര 2020' ആർട്ട് കാർണിവൽ ഡിസംബർ 11ന് ഓൺലൈനിൽ നടക്കും. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന ആർട്ട് കാർണിവൽ ബഹ്‌റൈനിലെ വിദ്യാർഥികൾക്കുള്ള ഏറ്റവും വലിയ കലാമത്സരമാണ്. സ്പെക്ട്ര 2020 വിജയത്തിന് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഐ.സി.ആർ.എഫ് സ്പെക്ട്ര ജനറൽ കൺവീനർ റോസ്ലിെൻറ നേതൃത്വത്തിൽ സ്കൂൾ കോഒാഡിനേറ്റർമാരുടെയും വളൻറിയർമാരുടെയും യോഗങ്ങൾ നടത്തി.
കുട്ടികളെ നാലു പ്രായവിഭാഗങ്ങളായി തിരിച്ചാണ് മത്സരം. അഞ്ചുമുതൽ എട്ടുവയസ്സ് വരെ, എട്ടുമുതൽ 11 വരെ, 11 മുതൽ 14 വരെ, 14 മുതൽ 18 വരെ എന്നീ വിഭാഗങ്ങളാണുള്ളത്. സ്കൂളുകൾ മുഖേന രജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കൂ. പങ്കെടുക്കുന്ന എല്ലാവർക്കും ഡ്രോയിങ് പേപ്പറും മെറ്റീരിയലുകളും നൽകും. ഓരോ വിഭാഗത്തിലും മികച്ച മൂന്നു വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. സ്കൂളുകൾക്ക് റോളിങ് ട്രോഫിയും സമ്മാനിക്കും.
മത്സരത്തിൽ നിന്നുള്ള വരുമാനം കുടുംബക്ഷേമ ഫണ്ടിലേക്കാണ് ഉപയോഗിക്കുക. ബഹ്റൈനിൽ മരിച്ച പ്രതിമാസം 100 ദീനാറിൽ താഴെ വേതനം ലഭിച്ചിരുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാനാണ് ഇത് ഉപയോഗിക്കുക. മരിച്ച ഇന്ത്യക്കാരെൻറ ആശ്രിതർക്ക് ഒരുലക്ഷം രൂപ ധനസഹായം നൽകും. സ്‌പെക്ട്രയുടെ കൂടുതൽ വിവരങ്ങൾക്ക് റോസ്ലിൻ റോയി (39290346), അനീഷ് ശ്രീധരൻ (39401394), നിതിൻ ജേക്കബ് (39612819) എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.