എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി ബഹ്റൈൻ ഐക്യദാർഢ്യ സമ്മേളനം
text_fieldsമനാമ: ‘നമ്മൾ ഇന്ത്യൻ ജനത’ പ്രമേയത്തിൽ നവംബർ 24 മുതൽ 26 വരെ മുംബൈയിൽ നടക്കുന്ന എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്റൈനിൽ ഐ.സി.എഫ്, കെ.സി.എഫ്, ആർ.എസ്.സി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു.
ഒരു വർഷം നീണ്ടു നിന്ന ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടക്കുന്ന എസ്.എസ്.എഫ് ദേശീയ സമ്മേളനത്തിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ സംബന്ധിക്കും. സമ്മേളനസന്ദേശവുമായി കശ്മീരിൽനിന്ന് ആരംഭിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്തിയ സംവിധാൻ യാത്രക്കുശേഷം വിവിധ സംസ്ഥാന സമ്മേളനങ്ങളും ഇതിനകം പൂർത്തിയായി.
മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബഹ്റൈൻ ഐക്യദാർഢ്യ സമ്മേളനം ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ അബൂബക്കർ ലത്വീഫി കൊടുവള്ളി ഉദ്ഘാടനംചെയ്തു. എസ്.എസ്.എഫ് ഇന്ത്യ പ്രതിനിധിയും കർണാടക സ്റ്റേറ്റ് പ്രസിഡന്റുമായ ഹാഫിള് സുഫിയാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, ആർ.എസ്.സി ചെയർമാൻ മുഹമ്മദ് മുനീർ സഖാഫി ചേകനൂർ, കെ.സി.എഫ് പ്രസിഡന്റ് ജമാൽ വിട്ടൽ, അബ്ദു റഹീം സഖാഫി വരവൂർ, ഹാരിസ് സാമ്പ്യ എന്നിവർ സംസാരിച്ചു. കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ല സെക്രട്ടറി അഫ്സൽ മാസ്റ്റർ കൊളാരി, അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, സയ്യിദ് ഫസൽ തങ്ങൾ, വി.പി.കെ. അബൂബക്കർ ഹാജി, വി.പി.കെ. മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ, അബ്ദുല്ല രണ്ടത്താണി, അഡ്വ. ഷബീർ അലി, ജാഫർ ശരീഫ്, സഫ്വാൻ സഖാഫി, മുഹമ്മദ് സഖാഫി ഇരിട്ടി, പി.ടി. അബ്ദുറഹ്മാൻ, അബ്ദു സലീം കൂത്തുപറമ്പ് എന്നിവർ സംബന്ധിച്ചു. അശ്റഫ് മങ്കര സ്വാഗതവും കലന്തർ ശരീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.