ബഹ്റൈൻ സെൻറ് മേരീസ് കത്തീഡ്രൽ പെരുന്നാളിന് കൊടിയേറി
text_fieldsമനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യപൂർവ ദേശത്തെ മാതൃദേവാലയമായ ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിെൻറ 63ാമത് പെരുന്നാളിനും വാർഷിക കൺവെൻഷനും നവീകരിച്ച ദേവാലയത്തിെൻറ വിശുദ്ധ കൂദാശ കർമത്തിനും മുന്നോടിയായി കൊടിയേറ്റ് നടത്തി. വെള്ളിയാഴ്ച വിശുദ്ധ കുർബാനക്കുശേഷം ഇടവക വികാരി ഫാ. ബിജു ഫീലിപ്പോസ് കൊടിയേറ്റ് കർമം നിർവഹിച്ചു. കോവിഡ് നിയമങ്ങളും നിബന്ധനകളും പാലിച്ച് പൂർണമായും ഓൺലൈനിലാണ് ശുശ്രൂഷകൾ നടക്കുന്നത്.
ഒക്ടോബർ 5,7,8 തീയതികളിൽ വൈകീട്ട് ഏഴു മുതൽ സന്ധ്യനമസ്കാരം, ഗാന ശുശ്രൂഷ, വചന ശുശ്രൂഷ എന്നിവ നടക്കും. വചന ശുശ്രൂഷകൾക്ക് ഡോ. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജോസഫ് കറുകയിൽ കോർ എപ്പിസ്കോപ്പ, ഫാ. ഡോ. വർഗീസ് വർഗീസ് മീനേടം എന്നിവർ നേത്യത്വം നൽകും. ഒക്ടോബർ ആറിന് വൈകീട്ട് 6.15ന് സന്ധ്യനമസ്കാരം, വിശുദ്ധ കുർബാന, വിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാർഥന എന്നിവ നടക്കും.
ഒക്േടാബർ ഒമ്പതിന് ഇടവക മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വൈകീട്ട് ആറ് മുതൽ ദേവാലയ കൂദാശകർമം, വിശുദ്ധ കുർബാന, പ്രദക്ഷിണം, പെരുന്നാൾ കൊടിയിറക്ക് എന്നിവ നടക്കും. ഒക്ടോബർ 10ന് വൈകീട്ട് 6.15 ന് സന്ധ്യനമസ്കാരം, വിശുദ്ധ കുർബാന, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, 10,12 ക്ലാസുകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങ്, ആദ്യഫലപ്പെരുന്നാൾ സമ്മാന വിതരണം, എന്നിവ നടക്കുമെന്നും എല്ലാ പരിപാടികളും ഇടവകയുടെ എഫ്.ബി പേജ് വഴി വിശ്വാസികൾക്ക് കാണാൻ കഴിയുമെന്നും ഇടവക വികാരി ഫാ. ബിജു ഫീലിപ്പോസ്, ട്രസ്റ്റി സി.കെ. തോമസ്, സെക്രട്ടറി ജോർജ് വർഗീസ്, ദേവാലയ നിർമാണ കമ്മിറ്റി വൈസ് പ്രസിഡൻറ് അഡ്വ. വി.കെ. തോമസ്, ജനറൽ കൺവീനർ ഏബ്രഹാം സാമുവേൽ, സെക്രട്ടറി ബെന്നി വർക്കി, പബ്ലിസിറ്റി കൺവീനർ ബോണി മുളപ്പാംപള്ളിൽ, പബ്ലിസിറ്റി കോഒാഡിനേറ്റർ തോമസ് മാമ്മൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.