സെന്റ് പോൾസ് മാർതോമ യുവജന സഖ്യം ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർതോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന 'പൊന്നോണം 2022' പരിപാടിയിൽ സഖ്യം പ്രസിഡന്റ് ഫാ. മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ ജയചന്ദ്രൻ രാമന്തളി 'ഓണചിന്തകൾ' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. യുവജന സഖ്യാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. ബഹ്റൈനിലെ മറ്റ് ഇടവകകളിൽനിന്നുള്ള വികാരിമാരും സന്നിഹിതരായിരുന്നു.
450ൽ അധികം ആളുകൾ പങ്കെടുത്ത പരിപാടിക്ക് ബിജിൻ എബ്രഹാം, എബി വർഗീസ്, സഖ്യം ലേഡി സെക്രട്ടറി ജൂബി ജസ്റ്റിൻ, ലിപ്സി ജെറിൻ, ഷീജ ജിജു എന്നിവർ നേതൃത്വം നൽകി.
ബീറ്റ്സ് ഓഫ് ബഹ്റൈന്റെ നാസിക് ഡോൾ, മാവേലി, വിഭവസമൃദ്ധമായ ഓണസദ്യ, ഓണക്കളികൾ എന്നിവയുമുണ്ടായിരുന്നു. യുവജനസഖ്യം വൈസ് പ്രസിഡന്റ് റോജൻ എബ്രഹാം റോയ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.