ഫലസ്തീൻ ജനതയെ രാജ്യം പിന്തുണക്കുമെന്ന് കിരീടാവകാശി
text_fieldsമനാമ: ഫലസ്തീൻ ജനതയുടെ സുരക്ഷിതത്വത്തിനും സമാധാനത്തിനുമുള്ള അവകാശത്തെ രാജ്യം പിന്തുണക്കുമെന്ന് കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടന്ന ടെലിഫോൺ സംഭാഷണത്തിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആശംസകൾ കിരീടാവകാശി ഫലസ്തീൻ പ്രസിഡന്റിനെ അറിയിച്ചു.
ഗസ്സ മുനമ്പിൽ ഭക്ഷണം, വൈദ്യുതി, വൈദ്യസഹായം എന്നിവ ഉറപ്പാക്കണം. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സാധാരണ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം. സമാധാന ശ്രമങ്ങളിലൂടെ ഫലസ്തീൻ പ്രശ്നം പരിഹരിക്കണം. കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്രരാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.