സ്റ്റാറ്റിക് ഡിസ് പ്ലേകളും എയർലൈൻ സ്റ്റാളുകളും
text_fieldsമനാമ: മുൻവർഷങ്ങളിലേതിനേക്കാൾ മികച്ച സൗകര്യങ്ങളാണ് ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ ഓർഗനൈസിങ് കമ്മിറ്റി ഇത്തവണ ഒരുക്കിയിരിക്കുന്നത്. 125 വ്യത്യസ്ഥ എയർ ക്രാഫ്റ്റുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
എയർഷോയിൽ പൂർണമായും ബുക്ക് ചെയ്ത ചാലറ്റുകൾ, 60 കമ്പനികളുള്ള എക്സിബിഷൻ ഹാൾ, സ്റ്റാറ്റിക്, ഫ്ലയിങ് ഡിസ് പ്ലേകൾക്കുള്ള ഒരു എയർക്രാഫ്റ്റ് ഡിസ് പ്ലേ ഏരിയ, കുടുംബങ്ങൾക്കായി പ്രത്യേക മേഖല എന്നിവയുണ്ട്. എമിറേറ്റ്സിന്റെ 400ലധികം യാത്രക്കാരെ വഹിക്കുന്ന എയർബസ്, B52, F35, ടൈഫൂൺ, F16, മിറാഷ് 2000 എന്നിവയുൾപ്പെടെ പുതിയ വിമാനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വാണിജ്യ, ബിസിനസ് ജെറ്റുകൾ, ചരക്ക്, ചെറുവിമാനങ്ങൾ അടക്കം നിരവധി വിമാനങ്ങൾ പ്രദർശനത്തിലുണ്ട്.
എൻജിനീയർമാർ, പൈലറ്റുമാർ, ബഹിരാകാശ യാത്രികർ, ക്രാഫ്റ്റിങ്, സിമുലേറ്ററുകൾ എന്നിവ സംബന്ധിച്ച വർക്ക് ഷോപ്പുകളും നടക്കുന്നുണ്ട്. ഏവിയേഷൻ മ്യൂസിയം, സയൻസ് ഷോകൾ, ഫോട്ടോ ചുവരുകൾ, സെൽഫി പോയന്റുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.