തെരുവുനായ് ശല്യത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ അനിവാര്യം
text_fieldsകേരളത്തിലെ തെരുവുനായ് ശല്യത്തിനെതിരെ പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ ഒരുവിധ നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. കേരളത്തിലെ മുക്കിലും മൂലയിലും തട്ടുകടകളും കോഴി സ്റ്റാളുകളും കൂടിക്കൂടി വരുകയാണ്. ഇവിടെയുള്ള മാലിന്യം ഒരു നിയന്ത്രണവുമില്ലാതെ വലിച്ചെറിയുന്നതും തെരുവ് നായ്ക്കളുടെ ശല്യം വർധിക്കാൻ കാരണമാകുന്നുണ്ട്.
കോഴി സ്റ്റാളിൽനിന്നും തട്ടുകടയിൽ നിന്നും നിയന്ത്രണമില്ലാതെ ഭക്ഷണപദാർഥങ്ങളുടെ അവശിഷ്ടം വലിച്ചെറിയുന്നവരെ കണ്ടുപിടിച്ച് അവർക്ക് നല്ല നിർദേശങ്ങൾ കൊടുക്കുവാൻ പഞ്ചായത്ത് മുനിസിപ്പാലിറ്റി അധികാരികൾ തയാറാകണം. എല്ലാവർഷവും അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്താൻ പഞ്ചായത്തും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും തയാറാകണം.
-വേണു വടകര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.