18 മാസത്തിനുള്ളിൽ 525 പേർക്ക് പക്ഷാഘാതമുണ്ടായി
text_fieldsമനാമ: കഴിഞ്ഞ 18 മാസത്തിനുള്ളിൽ 525 പേർക്ക് പക്ഷാഘാതസംബന്ധമായ കേസുകൾ രാജ്യത്തെ ഒരു ഗവൺമെൻറ് ആശുപത്രിയിൽ എത്ത ിയതായി വെളിപ്പെടുത്തൽ. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ( (കെ.എച്ച്.യു.എച്ച്) റിപ്പോർട്ടിലാണ് ഞെട ്ടിപ്പിക്കുന്ന ഇൗ വെളിപ്പെടുത്തൽ ഉള്ളത്. രാജ്യത്ത് വർധിക്കുന്ന പ്രമേഹമാണ് ഇതിന് മുഖ്യകാരണം.
കഴിഞ്ഞ വ ർഷം ഫെബ്രുവരി മുതൽ കഴിഞ്ഞ മാസം വരെയുള്ള നാളുകളിലാണ് 525 പേർക്ക് ഗുരുതരമായ സ്ട്രോക്ക് ഉണ്ടായതെന്ന് കെ.എ.യു.എച്ച് സ്ട്രോക്ക് പ്രോഗ്രാം ഡയറക്ടർ ഡോ.വഇൗൽ ഇബ്രാഹീം പറഞ്ഞതായി പ്രാദേശിക ദിനപത്രം റിപോർട്ട് ചെയ്തു. ഇതിൽ 515 എണ്ണം വിത്യസ്തമായ സ്േട്രാക്കുകൾ ആണെന്ന് സ്ഥിരീകരിച്ചു. തലച്ചോറിലേക്കുള്ള രക്ത വിതരണം പെട്ടന്ന് തടസപ്പെടുകയും തുടർന്ന് ഇത് തലേച്ചാറിലെ ധമനികളെ ബാധിക്കുകയും ചെയ്യുേമ്പാഴാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. പടിഞ്ഞാറുമായി താരതമ്യം ചെയ്യുേമ്പാൾ, ബഹ്റൈൻ ജനസംഖ്യയിൽ സ്ട്രോക്ക് ഉണ്ടാകുന്നവരുടെ എണ്ണം കൂടുതലാണ്.
പ്രത്യേകിച്ചും യുവാക്കളിൽ ഇത് കൂടുതലാണെന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും കൺസൾട്ടൻറ് ഇൻറർവെൻഷണൽ റേഡിയോളജിസ്റ്റ് കൂടിയായ ഡോ. ഇബ്രാഹിം വെളിപ്പെടുത്തി. പ്രമേഹം കൂടുതലുള്ളതിനാൽ സ്ട്രോക്ക് കൂടുതലായി രേഖെപ്പടുത്തുന്ന രാജ്യമാണ് ബഹ്റൈൻ. സ്ട്രോക്കിലും പ്രമേഹത്തിലും ബഹ്റൈൻ ജി.സി.സിയിൽതന്നെ മുമ്പന്തിയിലാണെന്നും ഡോ.ഇബ്രാഹീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.