ബഹ്റൈനിൽ ശക്തമായ പൊടിക്കാറ്റ്
text_fieldsമനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ വീശിയ ശക്തമായ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി. തലസ്ഥാനമായ മനാമ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച പൊടിക്കാറ്റ് വൈകാതെ ശക്തി പ്രാപിച്ചു.
കാറ്റിലെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നതുമൂലം ദൂരക്കാഴ്ച മങ്ങിയതിനാൽ ഹൈവേകളുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ഗതാഗതം പ്രയാസമായതായി യാത്രക്കാർ പറഞ്ഞു. കെട്ടിടങ്ങളും നിർത്തിയിട്ട വാഹനങ്ങളും പൊടിയണിഞ്ഞു. വെള്ളി, ശനി ദിവസങ്ങളിൽ ചെറിയതോതിൽ മഴ പെയ്യാനും തെക്കുകിഴക്കൻ കാറ്റ് വീശാനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. രണ്ടുദിവസം ആകാശം മേഘാവൃതമായിരിക്കുമെന്നും അറിയിപ്പ് നൽകിയിരുന്നു. ബഹ്റൈന് പുറമെ, സൗദിയിലും ശക്തമായ പൊടിക്കാറ്റ് വീശി. തലസ്ഥാനമായ റിയാദ് നഗരത്തിൽ വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് പൊടിക്കാറ്റ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.