Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെ​ന്റ് തോ​മ​സ്...

സെ​ന്റ് തോ​മ​സ് യു​വ​ജ​ന പ്ര​സ്ഥാ​നം ഓ​ണം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
സെ​ന്റ് തോ​മ​സ് യു​വ​ജ​ന പ്ര​സ്ഥാ​നം ഓ​ണം ആ​ഘോ​ഷി​ച്ചു
cancel
camera_alt

സെ​ന്റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം ഓ​ണാ​ഘോ​ഷം

മ​നാ​മ: മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മ​ധ്യ​പൂ​ർ​വ ദേ​ശ​ത്തെ മാ​തൃ ദേ​വാ​ല​യ​മാ​യ ബ​ഹ്‌​റൈ​ൻ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ സെ​ന്റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം 2023 വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ‘പൊ​ൻ​പു​ല​രി 2023’ സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു.

പ്ര​സ്ഥാ​നം അം​ഗ​ങ്ങ​ള്‍ക്കാ​യും കു​ട്ടി​ക​ള്‍ക്കാ​യും ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും വി​വി​ധ ഓ​ണ​ക്ക​ളി​ക​ളും ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്റു​മാ​യ ഫാ. ​സു​നി​ൽ കു​ര്യ​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ്ഥാ​നം ജോ​യ​ന്റ് സെ​ക്ര​ട്ട​റി മാ​ക്സ് മാ​ത്യൂ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ട​വ​ക സ​ഹ​വി​കാ​രി​യും പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ ഫാ. ​ജേ​ക്ക​ബ് തോ​മ​സ് കാ​ര​യ്ക്ക​ല്‍ ഓ​ണ​സ​ന്ദേ​ശം ന​ല്‍കി. ഇ​ട​വ​ക ട്ര​സ്റ്റി ജീ​സ​ൺ ജോ​ർ​ജ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ജേ​ക്ക​ബ് പി. ​മാ​ത്യു (ലൈ​ജു), പ്ര​സ്ഥാ​നം ലേ-​വൈ​സ് പ്ര​സി​ഡ​ന്റ് അ​ന്ന​മ്മ തോ​മ​സ്, പ്ര​സ്ഥാ​നം സെ​ക്ര​ട്ട​റി ജോ​യ​ൽ സാം ​ബാ​ബു എ​ന്നി​വ​ർ ഓ​ണാ​ശം​സ​ക​ൾ അ​റി​യി​ച്ചു. ട്ര​ഷ​റ​ർ സാ​ന്റോ അ​ച്ച​ൻ​കു​ഞ്ഞ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam2023celebratedYouth movementst thomasponpulari
News Summary - St. Thomas Youth Movement celebrated Onam
Next Story