അർബുദ രോഗികൾക്കായി മുടി ദാനം നൽകി വിദ്യാർഥി
text_fieldsമനാമ: ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് തലമുടി ദാനം നൽകി ഇന്ത്യൻ സ്കൂൾ വിദ്യാർഥി. 11 വയസ്സുള്ള കേതൻ മോഹൻ പിള്ളയാണ് 12 ഇഞ്ച് നീളമുള്ള മുടി കാൻസർ സൊസൈറ്റിക്ക് നൽകിയത്. കാൻസർ രോഗികൾക്ക് വിഗ്ഗുകൾ നിർമിക്കാനാണ് ഈ മുടി ഉപയോഗപ്പെടുത്തുക. ഒരു ചെറിയ കാരുണ്യ പ്രവൃത്തി ചെയ്തതിൽ താൻ അഭിമാനിക്കുന്നുവെന്ന് കേതൻ പറഞ്ഞു. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ നടന്നപ്പോഴാണ് മുടി വളർത്താൻ തീരുമാനിച്ചത്. മുടിയുടെ നീളം കൂടിയപ്പോൾ അർബുദ രോഗികൾക്കായി ദാനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു. തുടർന്ന് അർബുദ രോഗികളെ സഹായിക്കുന്ന ബഹ്റൈൻ കാൻസർ സൊസൈറ്റിയുമായി ബന്ധപ്പെടുകയും മുടി ദാനം ചെയ്യുകയുമായിരുന്നു.
ഏഴാം ക്ലാസ് വിദ്യാർഥിയായ കേതൻ ഇന്ത്യൻ പ്രവാസികളായ മോഹനൻ പിള്ളയുടെയും രാജി മോഹനന്റെയും മകനാണ്. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ വിദ്യാർഥിയുടെ കാരുണ്യ പ്രവർത്തനത്തെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.