പൊതുവിദ്യാലയ പ്രവേശനത്തിലെ വർധനവ്: നല്ല തുടക്കമാകെട്ടയെന്ന് പ്രവാസലോകം
text_fieldsമനാമ: കേരളത്തിലെ പൊതു വിദ്യാലയങ്ങളിലേക്ക് പ്രവേശനം നേടിയവരിൽ, ഇൗ വർഷം ബഹ്റൈൻ പ്രവാസികളുടെ മക്കളുടെ എണ്ണവ ും കൂടിയെന്നത് നല്ല തുടക്കമാകെട്ടയെന്ന് പ്രവാസലോകം. കേരളം പോലുള്ള വിദ്യാഭ്യാസ, സാംസ്ക്കാരിക മുന്നേറ് റമുള്ള സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയുടെ തിരിച്ചുവരവ് സമൂഹത്തിന് ഏറെ ഗുണകരമാകുമെന്നും പ്രവാസികൾ അഭി പ്രായപ്പെട്ടു. പ്രവാസികളുടെ മക്കൾ ഇൗ വർഷം കൂടുതലായി പൊതുവിദ്യാലയങ്ങളിലേക്ക് ചേർന്നതിന് നിരവധി കാരണങ്ങൾ ച ൂണ്ടിക്കാട്ടപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തിെൻറ മികവാണ് അതിന് പ്രധാന കാരണമായി പറയുന്നത്. ഒരുകാലത്ത് പൊതുവിദ്യാലയങ്ങൾ അധ്യാപകരുടെ കാര്യക്ഷമത ഇല്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാൽ നിലവാര തകർച്ച നേരിട്ടിരുന്നു. പത്താം ക്ലാസ് പരീക്ഷയിൽ മുപ്പതും മുപ്പത്തിയഞ്ചും മാത്രം വിജയശതമാനം നേടിയിരുന്നതും ദൈനംദിന അധ്യായനത്തിലെ താളപ്പിഴകളും രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ അവിടെ നിന്ന് മാറ്റാൻ കാരണമായിരുന്നു.
ഇതാണ് സ്വകാര്യ മേഖലയിൽ സ്കൂളുകൾ കൂണുകൾ പോലെ വളരാൻ കാരണമായത്. എളുപ്പത്തിൽ ലാഭം കിട്ടാവുന്ന മേഖലയായി പല സ്വകാര്യ സ്കൂളുകളും മാറിയതും പൊടുന്നനെയാണ്. മതിയായ വിദ്യാഭ്യാസ യോഗ്യതയോ അനുഭവ സമ്പത്തോ ഇല്ലാത്ത അധ്യാപകരെ ചില സ്വകാര്യ സ്കൂളുകൾ നിയമിക്കുന്നതും പിന്നീടുള്ള കാഴ്ചയായി. എന്നാൽ അടുത്തിടെ പൊതുവിദ്യാലയങ്ങളുടെ കാര്യത്തിൽ സർക്കാരും പി.ടി.എ കമ്മിറ്റികളും ഇടപെടാൻ തുടങ്ങിയതോടെയാണ് മാറ്റം ഉണ്ടായി തുടങ്ങിയത്. ഡിവിഷൻ കുറഞ്ഞ് തങ്ങളുടെ തൊഴിൽ പോകുമെന്ന ഭീതി ഉണ്ടായതോടെ അധ്യാപകരും കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് സ്വാഗതം ചെയ്ത് വീടുകൾ കയറിയിറങ്ങാൻ തുടങ്ങി. നിലവാരം കുറഞ്ഞ സ്കൂളുകളിൽ പി.ടി.എയുടെ സഹായത്തോടെ രാത്രിക്ലാസുകൾ ഉൾപ്പെടെ സംഘടിപ്പിച്ചുക്കൊണ്ടാണ് അധ്യാപകരും കുട്ടികളെ മികച്ച വിജയം നേടാൻ സജ്ജരാക്കിയത്.
ഇതോടെയാണ് പഠന നിലവാരത്തിലും പത്ത്, പ്ലസ് ടു പരീക്ഷകളിൽ നൂറുശതമാനം വിജയവും കൈവരിച്ച് പൊതുവിദ്യാലയങ്ങൾ മുന്നേറ്റത്തിെൻറ പാതയിലേക്ക് എത്തിത്തുടങ്ങിയത്. മാത്രമല്ല നീറ്റ് ഉൾപ്പെടെയുള്ള വിവിധ എൻട്രൻസ് പരീക്ഷകളിലും പൊതുവിദ്യാലയങ്ങളിൽ പഠിച്ച കുട്ടികൾ ഉയർന്ന വിജയം നേടുന്നതും ഇന്ന് പതിവ് വാർത്തയായിട്ടുണ്ട്. എന്നാൽ പ്രവാസികൾ തങ്ങളുടെ മക്കളെ പൊതു വിദ്യാലയങ്ങളിലേക്ക് ചേർക്കാൻ, കേരളത്തിലെ സ്വകാര്യ സ്കൂളുകളിെല അമിത ഫീസും ഒരു കാരണമാണ്. നിയമപ്രകാരം ട്യൂഷൻ ഫീസ് പ്രേത്യകം നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്വകാര്യ സ്കൂളുകൾ നല്ലൊരു സംഖ്യ ഒരു വർഷം ഒരുമിച്ചോ, മൂന്ന് തവണകളാേയാ വാങ്ങുന്നുണ്ട്. യുവജനോത്സവത്തിന് നൃത്തം അഭ്യസിപ്പിക്കുന്നതിനുവരെ ഇൗ സ്കൂളുകൾ നല്ലൊരു തുക ഇൗടാക്കും. തെൻറ മകളെ രണ്ട് വർഷം മുമ്പ് സ്വകാര്യ സ്കൂളിൽനിന്ന് മാറ്റി പൊതുവിദ്യാലയത്തിൽ പ്ലസ് വണ്ണിന് ചേർത്ത അനുഭവമാണ് ബഹ്റൈൻ പ്രവാസിയായ ഉസ്മാൻ ടിപ്പ് ടോപ്പിന് പറയാനുള്ളത്. പ്ലസ്ടു പരീക്ഷയിൽ കുട്ടിക്ക് 99 ശതമാനം മാർക്ക് ലഭിച്ചു. മാത്രമല്ല യാതൊരു തരത്തിലുള്ള ഫീസുകളും അടക്കേണ്ടി വന്നിട്ടില്ല. തെൻറ അഞ്ച്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ അടുത്തയാഴ്ച പൊതുവിദ്യാലയത്തിലേക്ക് ചേർക്കുമെന്നും ഇദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വരവും ചിലവും ഒരുമിച്ച് െകാണ്ടുപോകുന്നതിൽ പ്രയാസപ്പെടുന്ന പ്രവാസികൾ തങ്ങളുടെ കുട്ടികൾക്ക് നിലവാരവും സൗജന്യവുമായ വിദ്യാഭ്യാസവും ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ എന്തുക്കൊണ്ട് അത് ഉപോയാഗിക്കാതിരിക്കണമെന്നും അദ്ദേഹം ചോദിക്കുന്നു.
തെൻറ എട്ടാം ക്ലാസുകാരിയായ മകളെ ഇൗ വർഷം കൊയിലാണ്ടി ഗവ. ഗേൾസ് സ്കൂളിൽ ചേർത്തതായി ബഹ്റൈനിലെ സാമൂഹിക പ്രവർത്തകൻ കെ.ടി.സലീം പറഞ്ഞു. സ്കൂൾ തുറന്നദിനത്തിൽ താൻ കുട്ടിക്കൊപ്പം സ്കൂളിൽ പോയിരുന്നതായും സ്ഥലം എം.എൽ.എയുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച ‘ഒ. എൻ.വി. കുറുപ്പ് മെമ്മോറിയൽ’എന്ന മേനാഹരമായ കെട്ടിടത്തിലാണ് മകളുടെ ക്ലാസ് റൂം എന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം മക്കളും ഒന്നിച്ചിരുന്നുള്ള പഠനം സൗഹൃദാന്തരീക്ഷമുള്ള തലമുറയെ വാർത്തെടുക്കാൻ കാരണമാകുമെന്നും കെ.ടി.സലീം കൂട്ടിച്ചേർത്തു. ഇംഗ്ലീഷ് ഭാഷാ പഠനം ഉദ്ദേശിച്ചാണ് പ്രവാസികൾ ഉൾപ്പെടെയുള്ളവർ മക്കളെ സ്വകാര്യ സ്കൂളുകളിലേക്ക് അയച്ചിരുന്നതെന്ന് സാമൂഹിക പ്രവർത്തകൻ ലത്തീഫ് ആയഞ്ചേരി പറഞ്ഞു. മുമ്പ് സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ഇല്ലാതിരുന്നു. എന്നാൽ സ്കൂളുകളുടെ നിലവാരം ഉയരുകയും ഹൈടെക് സംവിധാനങ്ങളിലേക്ക് എത്തുകയും ചെയ്തതും പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ സമർപ്പണ മനോഭാവം വർധിച്ചതും ഇപ്പോൾ കുട്ടികളുടെ പ്രവേശനം വർധിക്കാൻ കാരണമായതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.