ജൈവ ഇന്ധന ഉൽപാദന മാതൃകയുമായി വിദ്യാർഥികൾ
text_fieldsമനാമ: ജൈവ ഇന്ധന ഉൽപാദന മാതൃകയുമായി ബഹ്റൈൻ യൂനിവേഴ്സിറ്റിയിലെ കെമിക്കൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിലെ രണ്ട് വിദ്യാർഥികൾ. വ്യാവസായിക സാമഗ്രികൾ പുനരുപയോഗം ചെയ്ത് ബയോ ഡീസൽ ഉൽപാദിപ്പിക്കുന്നതിനുള്ള മൈക്രോ റിയാക്ടറുകളാണ് വിദ്യാർഥികൾ രൂപകൽപന ചെയ്തത്.
ഉമർ ഇബ്രാഹിം യതീം, മുഹമ്മദ് അഹ്മദ് എന്നീ വിദ്യാർഥികളാണ് പുതിയ കണ്ടുപിടിത്തവുമായി പ്രോജക്ട് വർക്കിൽ ഒന്നാം സ്ഥാനം നേടിയത്. ഡോ. ഹയാത് അബ്ദുല്ല യൂസുഫ്, ഡോ. സൈനബ് അലി മുഹമ്മദ് രിദ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണ പ്രവർത്തനങ്ങൾ. ബയോ ഡീസൽ ഉൽപാദനത്തിനുള്ള മൾട്ടിപ്പ്ൾ ടെസ്ല മൈക്രോ റിയാക്ടറാണ് രൂപകൽപന ചെയ്തത്. ഫ്ലൂയിഡ് ഡൈനാമിക്സ് സിമുലേഷൻ ഉപയോഗിച്ചുള്ള പ്രായോഗിക വിശകലനവും താരതമ്യവും കമ്പ്യൂട്ടർ സിമുലേഷനും പൂർത്തിയാക്കിയിട്ടുണ്ട്. ഉപയോഗിച്ച പാചക എണ്ണയുപയോഗിച്ച് ജൈവ ഇന്ധനങ്ങളുടെ ഉൽപാദനം സാധ്യമാകുമെന്ന് ഇത് തെളിയിക്കുന്നു. പരമ്പരാഗത ഇന്ധനങ്ങൾക്കു പകരം വിജയകരമായി വാഹനങ്ങൾക്കും ഇവ ഉപയോഗിക്കാമെന്ന് കരുതുന്നതായി വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.