Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസു​ഗ​താ​ഞ്ജ​ലി...

സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​ര വി​ജ​യി​ക​ൾ

text_fields
bookmark_border
സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​ര വി​ജ​യി​ക​ൾ
cancel
camera_alt

ഇ​ഷ ആ​ഷി​ക്, ആ​ദ്യ ക​രു​മ​ത്തി​ൽ ഷി​ബി​ൻ, ആ​രാ​ധ്യ ജി​ജേ​ഷ്, നൗ​ഫ് അ​മ​ർ, അ​ർ​ജു​ൻ രാ​ജ്, അ​കാ​ൻ​ഷ് അ​നി​ൽ​കു​മാ​ർ, മാ​ധ​വ് കൃ​ഷ്ണ, നി​യ ഖ​ദീ​ജ, ആ​ർ​ദ്ര സ​തീ​ഷ്, പ്രാ​ർ​ത്ഥ​ന രാ​ജ്, സ​ങ്കീ​ർ​ത്ത​ന സു​രേ​ഷ്

മ​നാ​മ: മ​ല​യാ​ളം മി​ഷ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം നാ​ലാം പ​തി​പ്പി​ന്റെ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ​ത​ല മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ഷ ആ​ഷി​ക് ഒ​ന്നാം സ്ഥാ​ന​വും ഷി​ബി​ൻ ര​ണ്ടാം സ്ഥാ​ന​വും ആ​രാ​ധ്യ ജി​ജേ​ഷ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഈ ​വി​ഭാ​ഗ​ത്തി​ലെ പ്ര​ത്യേ​ക സ​മ്മാ​നം നൗ​ഫ് അ​മ​റി​ന് ല​ഭി​ച്ചു. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ർ​ജു​ൻ രാ​ജ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ അ​കാ​ൻ​ഷ് അ​നി​ൽ​കു​മാ​റി​ന് ര​ണ്ടാം സ്ഥാ​ന​വും മാ​ധ​വ് കൃ​ഷ്ണ​ക്ക് മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു. നി​യ ഖ​ദീ​ജ​ക്കാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​ക സ​മ്മാ​നം. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ർ​ദ്ര സ​തീ​ഷ്, പ്രാ​ർ​ഥ​ന രാ​ജ്, സ​ങ്കീ​ർ​ത്ത​ന സു​രേ​ഷ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ പ​ങ്കി​ട്ടു.

വി​ജ​യി​ക​ൾ മ​ല​യാ​ളം മി​ഷ​ൻ ന​ട​ത്തു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ചാ​പ്റ്റ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ക്കും. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ബാ​ബു രാ​ജ​ൻ ഹാ​ളി​ൽ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ബി​ജു എം.​സ​തീ​ഷ് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, സ​മാ​ജ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ക​ര​ക്ക​ൽ, സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ക്കും. സെ​ക്ര​ട്ട​റി ര​ജി​ത അ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക സ​മി​തി മ​ത്സ​ര​ത്തി​ന്‍റെ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SingingBahrain News
News Summary - Sugathanjali singing Competition Winners
Next Story