കോവിഡ് പ്രതിരോധത്തിന് രണ്ടാഴ്ച കൂടിച്ചേരലുകൾ ഒഴിവാക്കാൻ നിർദേശം
text_fieldsമനാമ: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അടുത്ത രണ്ടാഴ്ച കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അംഗവും ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയുമായ ഡോ. വലീദ് അൽ മാനിഅ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർശന മുൻകരുതൽ നിർദേശങ്ങൾ പാലിക്കുകയെന്നത് ഒാരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. രോഗം വ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ച് പല ഘട്ടങ്ങളിലും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പരിപാടികളിലും സംഗമങ്ങളിലും പെങ്കടുത്തതുവഴിയാണ് പലർക്കും രോഗം ബാധിച്ചതെന്നാണ് സമ്പർക്ക ശൃംഖലാ പരിശോധനയിൽ വ്യക്തമാകുന്നത്. രണ്ടാഴ്ച കൂടിച്ചേരലുകൾ ഒഴിവാക്കി രോഗ വ്യാപന ശൃംഖല ഭേദിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കുന്നത് രണ്ടാഴ്ച നീട്ടിവെച്ചത് രോഗവ്യാപനം തടയുന്നതിനാണ്. അധ്യാപകരെയും മറ്റ് ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കും.
റസ്റ്റാറൻറുകളുടെ പ്രവർത്തനം ക്രമേണ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയവുമായി സഹകരിച്ച് പരിശോധന ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മതിയായ കോവിഡ് പ്രതിരോധ മുൻകരുതൽ എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.