സുലൈമാൻ സേട്ട് മതേതര ഇന്ത്യക്ക് മാതൃകയായ പോരാളി -എളമരം കരീം എം.പി
text_fieldsമനാമ: ഇന്ത്യൻ രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടിലേറെ ന്യൂനപക്ഷ അവകാശങ്ങൾക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി നിരന്തരം പോരാടിയ മതനിരപേക്ഷ പോരാളിയായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി പറഞ്ഞു. രാജ്യത്ത് നടന്ന വർഗീയ കലാപങ്ങളിൽ ഇരകളാക്കപ്പെട്ട ആയിരങ്ങൾക്ക് സാന്ത്വനം നൽകാനും അത്തരം വിഷയങ്ങളിൽ ഭരണകൂടങ്ങളുടെ തെറ്റുകൾക്കെതിരെ കലഹിക്കാനും സുലൈമാൻ സേട്ട് മുന്നിൽ നിന്നതും ഏറെ ആവേശകരമായ അനുഭവങ്ങളാണെന്നും ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം. അബ്ദുല്ലകുട്ടി അധ്യക്ഷതവഹിച്ചു.
മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ വി.എസ്. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകനും മീഡിയവൺ ഗൾഫ് ബ്യൂറോ ചീഫുമായ എം.സി.എ. നാസർ, നാഷനൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി അബ്ദുൽ വഹാബ്, സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ, ഐ.എം.സി.സി മുൻ ജി.സി.സി ജനറൽ കൺവീനർ ഖാൻ പാറയിൽ എന്നിവർ സംസാരിച്ചു.
നാഷനൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർകോയ തങ്ങൾ, ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, എ.എൽ.എം. ഖാസിം, സയ്യിദ് ഷബീൽ ഹൈദ്രോസി തങ്ങൾ, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ, ഒ.പി. റഷീദ്, ജലീൽ പുനലൂർ, ബഷീർ ബഡേരി, കൊച്ചുമുഹമ്മദ് വലത്ത്, സാലിഹ് മേടപ്പിൽ, നസ്റുദ്ദീൻ മജീദ്, എൻ.എം. മഷ്ഹൂദ് തുടങ്ങിയവരും സംബന്ധിച്ചു.
ജനറൽ കൺവീനർ പി.പി. സുബൈർ സ്വാഗതവും ട്രഷറർ പുളിക്കൽ മൊയ്തീൻ കുട്ടി നന്ദിയും പറഞ്ഞു. മുഫീദ് കൂരിയാടൻ, ഷരീഫ് കൊളവയൽ, കാസിം മലമ്മൽ, റഷീദ് താനൂർ, ഹമീദ് മധൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.