Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘സ​മ്മ​ർ ഡി​ലൈ​റ്റ്’...

‘സ​മ്മ​ർ ഡി​ലൈ​റ്റ്’ അ​വ​ധി​ക്കാ​ല ക്യാ​മ്പ് ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി

text_fields
bookmark_border
‘സ​മ്മ​ർ ഡി​ലൈ​റ്റ്’ അ​വ​ധി​ക്കാ​ല ക്യാ​മ്പ് ര​ജി​സ്ട്രേ​ഷ​ൻ   തു​ട​ങ്ങി
cancel
camera_alt

അ​ൻ​സാ​ർ നെ​ടു​മ്പാ​ശ്ശേ​രി,

നു​അ്മാ​ൻ വ​യ​നാ​ട്

മ​നാ​മ: ടീ​ൻ​സ് ഇ​ന്ത്യ​യും ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ‘സ​മ്മ​ർ ഡി​ലൈ​റ്റ്’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​ധി​ക്കാ​ല ക്യാ​മ്പ് ജൂ​ലൈ നാ​ലു​മു​ത​ൽ ആ​ഗ​സ്റ്റ് 11 വ​രെ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ വ​യ​സ്സി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രൂ​പ്പാ​യി തി​രി​ച്ചാ​യി​രി​ക്കും പ​രി​ശീ​ല​നം. ഏ​ഴു മു​ത​ൽ 12 വ​യ​സ്സ് വ​രെ​യും 13 മു​ത​ൽ 17 വ​യ​സ്സ് വ​രെ​യു​മു​ള്ള ഗ്രൂ​പ്പാ​ണു​ണ്ടാ​വു​ക. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ക. പ്ര​ശ​സ്ത മോ​ട്ടി​വേ​ഷ​ന​ൽ ട്രെ​യി​ന​റും പ്ര​മു​ഖ ലൈ​ഫ് കോ​ച്ചു​മാ​യ നു​അ്മാ​ൻ വ​യ​നാ​ട്, സി.​എ​ച്ച്.​ആ​ർ.​ഡി ട്രെ​യി​ന​ർ, അ​ഡോ​ള​സെ​ൻ​സ് കൗ​ൺ​സ​ല​ർ, ഷോ​ർ​ട്ട് ഫി​ലിം സം​വി​ധാ​യ​ക​ൻ, അ​ഭി​നേ​താ​വ് തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ പ്ര​ശ​സ്ത​നാ​യ അ​ൻ​സാ​ർ നെ​ടു​മ്പാ​ശ്ശേ​രി എ​ന്നി​വ​രാ​ണ് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ക. ഇ​വ​രെ കൂ​ടാ​തെ വി​വി​ധ മേ​ഖ​ല​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ​രും വി​വി​ധ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യും.

ഫ്ലാ​റ്റു​ക​ൾ​ക്കു​ള്ളി​ൽ ത​ള​ച്ചി​ട​പ്പെ​ടു​ന്ന പ്ര​വാ​സി ബാ​ല്യ​ങ്ങ​ൾ​ക്കും കൗ​മാ​ര​ങ്ങ​ൾ​ക്കും അ​റി​വി​ന്റെ​യും വി​നോ​ദ​ത്തി​ന്റെ​യും അ​ന​ന്ത​മാ​യ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നു കൊ​ടു​ക്കു​ക എ​ന്ന​താ​ണ് സ​മ്മ​ർ ക്യാ​മ്പ് വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഗ​ൾ​ഫി​ലെ അ​രോ​ച​ക​മാ​കു​ന്ന വേ​ന​ല​വ​ധി​ക്കാ​ലം ‘സ​മ്മ​ർ ഡി​ലൈ​റ്റി​ലൂ​ടെ’ ര​സ​ക​ര​വും വി​ജ്ഞാ​ന​പ്ര​ദ​വു​മാ​യ അ​നു​ഭ​വ​മാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

നാ​ട​ൻ ക​ളി​ക​ൾ, ക്രാ​ഫ്റ്റ്, ഫീ​ൽ​ഡ് ട്രി​പ്, അ​ഭി​ന​യം, നൃ​ത്തം, പാ​ട്ട്, ക​ഥ, പ​രി​സ്ഥി​തി പ​ഠ​നം, പ​രി​സ​ര നി​രീ​ക്ഷ​ണം, നേ​തൃ പ​രി​​ശീ​ല​നം, ക​രി​യ​ർ ആ​ൻ​ഡ് ലൈ​ഫ് സ്‌​കി​ൽ​സ്, ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫി​റ്റ്ന​സ്, ടീം ​ബി​ൽ​ഡി​ങ്, ഡി​ജി​റ്റ​ൽ ലി​റ്റ​റ​സി, എ​ക്സ്പ്ര​സി​വ് ആ​ർ​ട്സ്, ടൈം ​മാ​നേ​ജ്‌​മെ​ന്റ്, ക്രി​യേ​റ്റി​വ് സ്‌​കി​ൽ എ​ൻ​ഹാ​ൻ​സ്മെ​ന്റ്, ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ​സ്, സാ​മൂ​ഹി​ക സേ​വ​നം, പൊ​തു പ്ര​ഭാ​ഷ​ണം, യോ​ഗ, വ്യ​ക്തി​ത്വ വി​ക​സ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രി​ശീ​ല​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ക​ലാ​മ​ത്സ​ര​ങ്ങ​ൾ, പ്ര​ദ​ര്‍ശ​ന​ങ്ങ​ൾ, പ്രോ​ജ​ക്ട് വ​ര്‍ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ​യും ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യു​ണ്ടാ​വും.

ര​ക്ഷി​താ​ക്ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക സെ​ഷ​നു​ക​ളും ഒ​രു​ക്കും. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി ബ​ഹ്‌​റൈ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും ര​ജി​സ്ട്രേ​ഷ​നും 39210248 ,+91 75928 81805 , 33538916 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ക്യാ​മ്പ് ഡ​യ​റ​ക്‌​ട​ർ മു​ഹ​മ്മ​ദ് ഷാ​ജി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RegistrationCampSummer Delight
News Summary - Summer Delight Camp Registration
Next Story