കുട്ടികൾക്ക് ആവേശമായി ‘സമ്മർ ഡിലൈറ്റ് സീസൺ 2’
text_fieldsമനാമ: ടീൻസ് ഇന്ത്യയും മലർവാടി ബഹ്റൈനും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന ‘സമ്മർ ഡിലൈറ്റ് സീസൺ 2’ പുതുമയേറുന്ന പരിപാടികളുമായി ശ്രദ്ധേയമാവുന്നു. പ്രശസ്ത മോട്ടിവേഷനൽ ട്രെയിനറും കൗൺസിലറുമായ ഫാസിൽ താമരശ്ശേരി ക്ലാസെടുത്തു. കുട്ടികളിൽ അറിവും തിരിച്ചറിവും പകർന്നുകൊണ്ട് മൂല്യാധിഷ്ഠിതമായ വ്യത്യസ്തങ്ങളായ പഠന പ്രവർത്തനങ്ങൾ കോർത്തിണക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കൂട്ടുകാരെ പരസ്പരം അടുത്തറിയാനും സുഹൃദ് ബന്ധം ദൃഢമാക്കാനും വേണ്ടിയുള്ള പ്രവർത്തനങ്ങളും കുട്ടികളിൽ കൗതുകമുണർത്തി.ക്യാമ്പ് ഡയറക്ടർ അബ്ദുൽ ഹഖ്, ക്യാമ്പ് കോഓഡിനേറ്റർ എ.എം.ഷാനവാസ്, മലർവാടി സെക്രട്ടറി ലൂന ഷെഫീഖ്, ടീൻ ഇന്ത്യ കൺവീനർ ഫാത്തിമ സ്വാലിഹ്, മറ്റു ഗ്രൂപ് മെന്റർമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.