‘സമ്മർ ഡിലൈറ്റ്’ അവധിക്കാല ക്യാമ്പിന് ഇന്ന് തുടക്കം
text_fieldsമനാമ: ടീൻ ഇന്ത്യയും മലർവാടി ബഹ്‌റൈനും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് ‘സമ്മർ ഡിലൈറ്റ് സീസൺ ടു’ എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന് ഞായറാഴ്ച തുടക്കമാവുമെന്ന് സംഘാടകർ അറിയിച്ചു. ആഗസ്റ്റ് 14 വരെയാണ് ക്യാമ്പ്. കുട്ടികളുടെ വയസിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പായി തിരിച്ചായിരിക്കും പരിശീലനം. 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുൻകൂട്ടി രെജിസ്റ്റർ ചെയ്തവർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കുക.
നാട്ടിൽ നിന്നുള്ള പ്രശസ്ത മോട്ടിവേഷനൽ ട്രെയിനർമാർ, ലൈഫ് കോച്ചുമാർ, ചൈൽഡ് സ്പെഷലിസിസ്‌റ്റ്കൾ തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നൽകുക. ഇത് കൂടാതെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബഹ്‌റൈനിലെ പ്രമുഖരും വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യും. ഫ്‌ളാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന പ്രവാസി ബാല്യങ്ങൾക്ക് അറിവിന്റെയും വിനോദത്തിന്റേയും അനന്തമായ വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നതാണ് സമ്മർ ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്. ഗൾഫിലെ വേനലവധിക്കാലം "സമ്മർ ഡിലൈറ്റിലൂടെ" രസകരവും വിജ്ഞാനപ്രദവുമായ അനുഭവമാക്കി മാറ്റാൻ കഴിയുമെന്നാണ് സംഘാടകർ പറയുന്നത്.
നാടൻ കളികൾ, ക്രാഫ്റ്റ്, ഫീൽഡ് ട്രിപ്പ്, അഭിനയം, നൃത്തം, പാട്ട്, കഥ, പരിസ്ഥിതി പഠനം, പരിസര നിരീക്ഷണം, നേതൃ പ്രരിശീലനം, കരിയർ & ലൈഫ് സ്‌കിൽസ്, ഹെൽത്ത് & ഫിറ്റ്നസ്, ടീം ബിൽഡിങ്, ഡിജിറ്റൽ ലിറ്ററസി, എക്സ്പ്രെസീവ് ആർട്ട്സ്, ടൈം മാനേജ്‌മെന്റ്, ക്രിയേറ്റിവ് സ്‌കിൽ എൻഹാൻസ്മെന്റ്, ടെക്‌നോളജി & ഇന്നൊവേഷൻസ്, സാമൂഹിക സേവനം, പൊതു പ്രഭാഷണം, യോഗ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കലാമല്‍സരങ്ങൾ, പ്രദര്‍ശനങ്ങൾ, പ്രൊജക്ട് വര്‍ക്കുകള്‍ തുടങ്ങിയവയും ക്യാമ്പിന്‍റെ ഭാഗമായുണ്ടാവും. രക്ഷിതാക്കൾക്ക് വേണ്ടിയുള്ള പ്രത്യേക സെഷനുകളും ഒരുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 33373214, 36128530 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ക്യാമ്പ് ഡയറക്ടർ അബ്ദുൽ ഹഖും ടീൻ ഇന്ത്യ കൺവീനർ അനീസ് വി.കെയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.