സർക്കാർ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച പൊതുഅവധി
text_fieldsമനാമ: ബഹ്റൈൻ അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിലെത്തിയ പശ്ചാത്തലത്തിൽ ജനുവരി അഞ്ചിന് മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ബഹ്റൈനിൽ പൊതുഅവധി പ്രഖ്യാപിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഫൈനലിൽ മത്സരിക്കുന്ന ബഹ്റൈൻ ദേശീയ ഫുട്ബാൾ ടീമിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണിത്. ശനിയാഴ്ച മത്സരം കണ്ടതിനുശേഷം ഔദ്യോഗിക ജോലിസമയം ആരംഭിക്കുന്നതിന് മുമ്പ് ബഹ്റൈനിലുള്ളവർക്ക് കുവൈത്തിൽനിന്ന് മടങ്ങിയെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.