പിതാവിനും പക്ഷാഘാതം; സുനിലിെൻറ കുടുംബം കൂടുതൽ ദുരിതത്തിൽ
text_fieldsമനാമ: മസ്തിഷ്കാഘാതത്തെ തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി കെ.സുനിൽ കുമാറിനെ തുടർ ചികിത്സക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ നാട്ടിൽ സുനിലിെൻറ പിതാവിനും പക്ഷാഘാതം പിടിപെട്ടു. ഇത് കുടുംബത്തിന് കനത്ത ആഘാതമായി. സുനിലിനെ അടുത്ത ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
ഇപ്പോൾ അബോധാവസ്ഥയിലുള്ള സുനിലിെന(46) സ്ട്രെച്ചറിൽ രണ്ട് പാരമെഡിക്കൽ സ്റ്റാഫിനൊപ്പമാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഇതിനുള്ള ചെലവുകൾ ഇയാൾ ജോലി ചെയ്തിരുന്ന ‘അൽകുബെയ്സി മാനുഫാക്ചറർ ഒാഫ് പംപ്സ്’ വഹിക്കും. (കഴിഞ്ഞ ദിവസം ‘അൽകുബൈസി കമ്പനി’ എന്ന് വന്നത് തെറ്റാണ്.) കഴിഞ്ഞ 12 വർഷമായി ബഹ്റൈൻ പ്രവാസിയായ സുനിൽ പമ്പ് ഒാപറേറ്റായാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും മകളും അടങ്ങുന്ന നിർധന കുടുംബത്തിെൻറ അത്താണിയായിരുന്ന സുനിലിെൻറ തുടർചികിത്സക്കും മറ്റുമായി ബഹ്റൈനിൽ അദ്ദേഹത്തെ പരിചയമുള്ളവരുടെ ധനസമാഹരണ ശ്രമം സജീവമായി നടക്കുന്നുണ്ട്. ഇതിനകം തന്നെ നിരവധി പേർ സഹായവാഗ്ധാനവുമായി എത്തുകയും ചിലർ പണം കൈമാറുകയും ചെയ്തു എന്നാണ് അറിയുന്നത്. വിവരങ്ങൾക്ക് സുധീർ തിരുനിലത്ത് (39461746), നകുലൻ (39141851), സതീഷ് (39339818) എന്നിവരുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.