സുന്നി, ജഅ്ഫരീ വഖ്ഫ് കൗൺസിലുകൾ പുനഃസംഘടിപ്പിച്ചു
text_fieldsമനാമ: സുന്നി, ജഅ്ഫരീ ഔഖാഫുകൾ പുനഃസംഘടിപ്പിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിറക്കി. നിലവിലെ ചെയർമാൻ ശൈഖ് ഡോ. റാഷിദ് ബിൻ മുഹമ്മദ് അൽ ഹാജിരിക്കുതന്നെയാണ് പുതുതായി ചുമതല നൽകിയിട്ടുള്ളത്.
അഹ്മദ് ബിൻ മുബാറക് അന്നഈമി, അബ്ദുൽ അസീസ് അബ്ദുല്ല അൽ മൂസ, യൂസുഫ് സലാഹുദ്ദീൻ, ഡോ. അബ്ദുല്ല യൂസുഫ് താലിബ്, ആരിഫ് അഹ്മദ് ഹിജ്രിസ്, ഖലീൽ മുഹമ്മദ് ബൂഹിജ്ജി, ശൈഖ് ഡോ. അബ്ദുൽ അസീസ് ബിൻ ഇബ്രാഹിം ആൽ ഖലീഫ, അബ്ദുറസാഖ് അബ്ദുൽ ഖാലിദ് അബ്ദുല്ല ഹസൻ, മുഹമ്മദ് ബിൻ സഈദ് അൽ മൻസൂരി എന്നിവർ അംഗങ്ങളുമാണ്.
ജഅ്ഫരീ ഔഖാഫ് ചെയർമാനായി നിലവിലെ യൂസുഫ് സാലിഹ് അസ്സാലിഹിനെതന്നെ നിയമിച്ചു. രിയാദ് അബ്ദുൽ വാഹിദ് അൽ ഉറയ്യദ്, അബ്ദുൽ ജലീൽ ഇബ്രാഹിം ഹബീബ് ആൽ തരീഫ്, അബ്ദുൽ മജീദ് അശ്ശൈഖ് മൻസൂർ അസ്സിത്രി, മഹ്മൂദ് നാസിർ മാജിദ് അത്തൂബ്ലാനി, ഫൈസൽ മൻസൂർ അൽ അൽവാൻ, ഡോ. അബ്ദുല്ല അഹ്മദ് മൻസൂർ, അഹ്മദ് സാലിഹ് അന്നഈമി, ശഫീഖ് ഖലഫ് അലി മൻസൂർ അശ്ശാരിഖി, മാഹിർ അലവി അസ്സയ്യിദ് ഖലഫ് മഹ്ഫൂദ് എന്നിവർ അംഗങ്ങളുമാണ്. നാലു വർഷത്തേക്കാണ് നിയമനമെന്നും ഉത്തരവിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.