ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് താങ്ങും തുണയും -സലാം മമ്പാട്ടുമൂല
text_fieldsമനാമ: പ്രവാസി മലയാളികളുടെ ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പ്രസിദ്ധീകരണമാണ് മാധ്യമം. കെട്ടകാലത്ത് പലരും പറയാൻ മടിച്ചുനിൽക്കുന്ന കാര്യങ്ങൾ ഉറക്കെ പറഞ്ഞ് നട്ടെല്ലുള്ള നിലപാടെടുത്ത പാരമ്പര്യമാണ് മാധ്യമത്തിന്റേതെന്ന് നിസ്സംശയം പറയാം.
ദേശീയ അന്തർദേശീയ വിഷയങ്ങളിൽ പാർശ്വവൽകൃത വിഭാഗത്തിനൊപ്പം നിലകൊള്ളുന്ന പാരമ്പര്യമാണ് മാധ്യമത്തിൽ കണ്ടിട്ടുള്ളത്. ജീവകാരുണ്യ സേവനമേഖലയിൽ പ്രവർത്തിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് മാധ്യമം താങ്ങും തുണയുമായി നിൽക്കുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ അന്തിയുറങ്ങാൻ സ്വന്തമായി ഒരു തുണ്ട് കിടപ്പാടമില്ലാതെ പ്രയാസപ്പെടുന്നവരുടെയും രോഗാതുരമായി വീടകങ്ങളിൽ ഒതുങ്ങിക്കൂടി ദുരിതജീവിതം നയിക്കുന്നവരുടേയുമെല്ലാം പ്രയാസങ്ങൾ പലപ്പോഴും മാധ്യമത്തിന്റെ താളുകളിലൂടെ പുറംലോകമറിഞ്ഞപ്പോൾ അതിന് വലിയ പ്രതികരണങ്ങളുണ്ടായ നിരവധി അനുഭവങ്ങൾ പറയാനുണ്ട്. കൂടാതെ ഹെൽത്ത് കെയർ പദ്ധതിപോലുള്ള സ്കീമുകളിലൂടെ ദുർബല വിഭാഗങ്ങളുടെ കണ്ണീരൊപ്പാനും മാധ്യമം ശ്രമിക്കുന്നുണ്ട്. പ്രവാസലോകത്ത് പ്രസിദ്ധീകരണം തുടങ്ങിയതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന ഗൾഫ് മാധ്യമത്തിന് എല്ലാ വിജയാശംസകളും നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.