യു.എൻ സുരക്ഷാ കൗൺസിൽ തുറന്ന ചർച്ച: ഫലസ്തീനിലെ സുർ ബാഹറിലെ വീടുകൾ ഇസ്രായേൽ തകർത്തതിനെ ബഹ്റൈൻ പ്രതിനിധി അപലപിച്ചു
text_fieldsമനാമ: ഫലസ്തീനിലെ സുർ ബാഹറിലെ നിരവധി വീടുകൾ ഇസ്രായേലി സേന തകർത്തെറിഞ്ഞതിനെ യു.എന്നിലെ. ബഹ്റൈൻ അംബാസഡർ ജമാ ൽ ഫാരീസ് അൽ റുവൈസ് അപലപിച്ചു. യു.എൻ. സുരക്ഷാ കൗൺസിൽ (യു.എൻ.എസ്.സി) സംഘടിപ്പിച്ച ‘ഫലസ്തീനിയൻ സംഭവങ്ങളെത്തുടർന് ന് പശ്ചിമേഷ്യയിലെ സാഹചര്യം’എന്ന വിഷയത്തിലെ തുറച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര സമൂഹത്തിന് പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും നടപ്പിൽ വരുത്തുന്നതിൽ രാഷ്ട്രീയ കൂടിയാലോചനകൾ വിജയിപ്പിക്കുന്നതിന് മഹത്തായ ചുമതല ഉണ്ട്.
ഈ മേഖലയിൽ സമഗ്രവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനും ഫലസ്തീൻ പ്രശ്‌നം പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണം. ബഹ്റൈനിൽ ജൂൺ 25 മുതൽ 26 വരെ നടന്ന ‘സമാധാനം സമൃദ്ധിക്കുവേണ്ടി’എന്ന ലോകസമ്മേളനത്തെക്കുറിച്ചും ജമാൽ ഫാരീസ് അൽ റുവൈസ് വിശദീകരിച്ചു. നിരവധി രാജ്യങ്ങളിലെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും മേഖലയിലെയും ലോകത്തിലെയും നിരവധി നേതാക്കളുടെ പങ്കാളിത്തം സമ്മേളനത്തിൽ ഉണ്ടായി.
വികസനത്തിലും സമൃദ്ധിയിലും ഫലസ്തീൻ ജനതയുടെ ആവശ്യങ്ങൾ യാഥാർഥ്യമാക്കുന്നതിനും ഫലസ്തീൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിെൻറയും ഭാഗമായിരുന്നു ഇൗ സമ്മേളനം. ഫലസ്തീൻ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും അത് മികവുറ്റതാക്കാനുമുള്ള ലക്ഷ്യങ്ങൾ നേടുന്നതിൽ സമ്മേളനം വിജയിച്ചു. മേഖലയിൽ സമാധാനവും നീതിയും കൈവരിക്കാൻ അമേരിക്കൻ െഎക്യനാടുകൾ നടത്തുന്ന മഹത്തായ ശ്രമങ്ങളെ ബഹ്റൈൻ അഭിനന്ദിക്കുന്നു എന്നും ജമാൽ ഫാരീസ് അൽ റുവൈസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.