അർബുദ രോഗികൾക്ക് മുടി ദാനം നൽകി സൂര്യജിത്ത്
text_fieldsമനാമ: മൂന്നുവർഷമായി നീട്ടിവളർത്തിയ തലമുടി മുറിച്ചെടുത്ത് ബഹ്റൈനിലെ അർബുദ രോഗികൾക്ക് ദാനം നൽകി ബയോ മെഡിക്കൽ എൻജിനീയർ സൂര്യജിത്ത്. കാൻസർ കെയർ ഗ്രൂപ്പിന്റെ പ്രവീഷ് പ്രസന്നൻ, കെ.ടി. സലിം എന്നിവരുമായി ബന്ധപ്പെട്ടായിരുന്നു മുടി ദാനം ചെയ്തത്. സലൂണിൽനിന്നും മുറിച്ചെടുത്ത 42 സെന്റി മീറ്റർ മുടി നേരിട്ട് കൈമാറുകയായിരുന്നു.
റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗ്ഗുണ്ടാക്കാൻ ഇങ്ങനെ നൽകുന്ന തലമുടി പ്രയോജനപ്പെടും. മുടി നല്കാൻ താൽപ്പര്യമുള്ളവർ ബഹ്റൈൻ കാൻസർ സൊസൈറ്റിയുടെ 17233080 എന്ന നമ്പറിൽ വിളിച്ചു മുൻകൂട്ടി അനുമതി വാങ്ങണം. ചുരുങ്ങിയത് 21 സെന്റി മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക് കവറിലാക്കി നേരിട്ട് നൽകാമെന്ന് കെ.ടി. സലിം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.