നീന്തൽ ചലഞ്ച്; താരങ്ങളെ സ്വീകരിക്കാനെത്തി ശൈഖ് ഖാലിദ്
text_fieldsചലഞ്ച് പൂർത്തിയാക്കിയ
നീന്തൽതാരങ്ങളോടൊപ്പം ശൈഖ് ഖാലിദ്
മനാമ: സല്ലാഖിൽ സമാപിച്ച നീന്തൽ ചലഞ്ചിൽ താരങ്ങളെ സ്വീകരിക്കാനെത്തി ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീംകൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ.
ചലഞ്ചിൽ പങ്കെടുത്ത നീന്തൽ താരങ്ങളായ അബ്ദുല്ല അതിയ, ഫാത്തിമ അൽ മഹ്മൂദ്, മറിയം ബിൻ ലാദൻ, ആൻഡ്രൂ ഡൊണാൾഡ്സൺ എന്നിവരെ ഫിനിഷിങ് ലൈനായ സല്ലാഖിലിൽ ശൈഖ് ഖാലിദ് സ്വാഗതം ചെയ്തു. 10 കിലോമീറ്റർ ദൂരം ഓരോ മൂന്ന് മണിക്കൂറുകളെടുത്ത് വ്യത്യസ്ത റൗണ്ടുകളിലൂടെ ആകെ 180 കിലോമീറ്ററാണ് ഇവർ പൂർത്തിയാക്കിയത്. 59 മണിക്കൂർ, 59 മിനിറ്റ്, 6.5 സെക്കൻഡ് എടുത്താണ് ചലഞ്ച് പൂർത്തിയാക്കിയത്. താരങ്ങളുടെ നേട്ടത്തെ പ്രശംസിച്ച് ശൈഖ് ഖാലിദ് അവരുടെ നിശ്ചയദാർഢ്യവും പ്രതിബദ്ധതയും ആത്മവിശ്വാസവും യുവസമൂഹത്തിന് മികച്ച സന്ദേശമാണെന്നും ഉണർത്തി. ചലഞ്ച് പൂർത്തിയാക്കിയതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും ശൈഖ് ഖാലിദിന് നന്ദി അറിയിക്കുന്നതായും നീന്തൽ താരങ്ങൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.